ബിജു രാധാകൃഷ്ണന്‍െറ പരാതിയില്‍ ചെന്നിത്തലക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

പെരുമ്പാവൂര്‍: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ 26ന് സോളാര്‍ കമീഷനില്‍ രമേശ് ചെന്നിത്തല നല്‍കിയ മൊഴി തന്നെ ദോഷകരമായി ബാധിക്കുന്നതാണെന്ന് ബിജു രാധാകൃഷ്ണന്‍ പരാതിപ്പെട്ടു.
പൊലീസ് കസ്റ്റഡിയില്‍നിന്ന് താന്‍ ചാടിപ്പോകാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്ന ചെന്നിത്തലയുടെ മൊഴി അടിസ്ഥാനരഹിതമാണ്. മൂന്നുവര്‍ഷം കേരളത്തിനകത്തും പുറത്തുമായി 33 കേസുകള്‍ക്കായി സഞ്ചരിച്ചിരുന്ന വ്യക്തിയാണ് താനെന്നും ഒരിക്കല്‍പോലും ജയില്‍ നിയമങ്ങളോ മറ്റുതരത്തിലെ നിയമലംഘനങ്ങളോ നടത്തിയിട്ടില്ളെന്നും പരാതിയില്‍ പറയുന്നു.
യു.ഡി.എഫ് സര്‍ക്കാറിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തിയ സാമ്പത്തിക അഴിമതിക്കും മറ്റ് നടപടികള്‍ക്കുമെതിരെയും ഒറ്റയാള്‍ പോരാട്ടം നടത്തുന്ന തന്നെ ജയിലില്‍ എന്നന്നേക്കുമായി തളച്ചിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും താന്‍ പുറത്തുവരുന്നത് ഭയപ്പെടുന്നവരാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും ബിജു രാധാകൃഷ്ണന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പരാതി പരിഗണിച്ചാണ് ചെന്നിത്തലക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനത്തെുടര്‍ന്ന് സി.ഐ ബൈജു കെ. പൗലോസ് കോടതിയിലത്തെി. രമേശ് ചെന്നിത്തലക്കെതിരെ കേസെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സി.ഐക്ക് കോടതി നിര്‍ദേശം നല്‍കി.

ബിജു രാധാകൃഷ്ണനെ ജയിലില്‍വെച്ച് കണ്ടിരുന്നതായി ചെന്നിത്തല; സോളാര്‍ കമീഷനില്‍ നല്‍കിയ മൊഴി തിരുത്തി

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ നേരില്‍ കണ്ടിട്ടില്ളെന്ന് സോളാര്‍ കമീഷന് നല്‍കിയ മൊഴി മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുത്തി. ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷകയുടെ ക്രോസ് വിസ്താരത്തിനിടെയാണ് ചൊവ്വാഴ്ച നല്‍കിയ മൊഴി ഇന്നലെ ഹാജരായപ്പോള്‍ അദ്ദേഹം തിരുത്തിയത്. ആഭ്യന്തരമന്ത്രിയായ ശേഷം രമേശ് ചെന്നിത്തല ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ബിജു രാധാകൃഷ്ണനെ കണ്ട് സംസാരിച്ചുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിജുവിന്‍െറ അഭിഭാഷക ചൂണ്ടിക്കാട്ടി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ജയിലുകള്‍ സന്ദര്‍ശിക്കുമ്പോള്‍ തടവുപുള്ളികളെ നിരത്തിനിര്‍ത്തി ഉദ്യോഗസ്ഥര്‍ കാണിക്കാറുണ്ട്. ആ കൂട്ടത്തില്‍ ചിലപ്പോള്‍ ബിജു രാധാകൃഷ്ണനും ഉണ്ടാവാമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, ബിജു രാധാകൃഷ്ണനുമായി സംസാരിച്ചത് ഓര്‍മയില്ല. ബിജു രാധാകൃഷ്ണന്‍ രക്ഷപ്പെട്ടേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചുവെന്ന മൊഴി അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, ഈ റിപ്പോര്‍ട്ട് ജയില്‍ മേധാവിക്കും ഡി.ജി.പിക്കും ലഭിച്ചിരുന്നോയെന്ന് താന്‍ അന്വേഷിച്ചിരുന്നില്ളെന്നും ബിജുവിന്‍െറ അഭിഭാഷകയുടെ ചോദ്യത്തിന് ചെന്നിത്തല മറുപടി നല്‍കി.

പ്രത്യേക അന്വേഷണസംഘ(എസ്.ഐ.ടി)ത്തിന്‍െറ അന്വേഷണസംബന്ധമായ ഒരു കാര്യവും ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അന്വേഷിച്ചിരുന്നില്ളെന്ന് ചെന്നിത്തല കമീഷനില്‍ മൊഴി നല്‍കി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ചചെയ്ത എല്ലാ വിഷയവും എസ്.ഐ.ടിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ അതേക്കുറിച്ച് അന്വേഷിച്ചിരുന്നോയെന്ന കമീഷന്‍െറ ചോദ്യത്തിന് ഇല്ളെന്നായിരുന്നു മറുപടി.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയോട് ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ളെന്നും എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ആരും തന്‍െറ മൊഴിയെടുത്തിട്ടില്ളെന്നും ചെന്നിത്തല മൊഴി നല്‍കി. സോളാര്‍ തട്ടിപ്പ് യു.ഡി.എഫിന്‍െറ പരാജയത്തിന് കാരണമായോ എന്ന സര്‍ക്കാര്‍ അഭിഭാഷകന്‍െറ ചോദ്യത്തിന് സോളാറിന്‍െറ പേരില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനങ്ങളില്‍ സംശയം ഉണ്ടാക്കിയിരിക്കാമെന്നും കമീഷന്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം മറുപടി നല്‍കി. എസ്.ഐ.ടിയെ നിയമിച്ചത് ഉന്നതന്മാര്‍ക്കെതിരായ രേഖകള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനല്ളേയെന്ന കമീഷന്‍ അഭിഭാഷകന്‍െറ ചോദ്യത്തിന് അല്ളെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

തിരുനക്കര പൊലീസ് മൈതാനിയില്‍വെച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ‘മുഖ്യമന്ത്രിയുടെ രോമത്തില്‍ തൊടാന്‍ പോലും പ്രതിപക്ഷത്തെ അനുവദിക്കില്ല’എന്ന് നടത്തിയ പ്രസംഗം രാഷ്ട്രീയമായി മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ നടത്തിയതായിരുന്നുവെന്നും ചെന്നിത്തല കമീഷനില്‍ മൊഴി നല്‍കി. മുന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ആ പദവിയില്‍ ഇരുന്നെങ്കില്‍ അക്കാര്യം ഫയല്‍ പരിശോധിച്ചശേഷം മാത്രമേ പറയാനാവൂവെന്നും ചെന്നിത്തല പറഞ്ഞു. സരിതയുടെ കത്ത് പിടിച്ചെടുക്കണമെന്ന് മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് തോന്നിയില്ളെന്നും മുന്‍ ആഭ്യന്തരമന്ത്രി കമീഷനില്‍ മൊഴി നല്‍കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.