ഹജ്ജ്: യാത്ര പുറപ്പെടുന്നത് കൊച്ചിയില്‍നിന്ന്

തിരുവനന്തപുരം: കേരളത്തില്‍നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കുന്ന മുഴുവന്‍പേരെയും കൊച്ചിയില്‍നിന്ന് നേരെ ജിദ്ദയിലേക്ക് കൊണ്ടുപോകാന്‍ സംവിധാനമേര്‍പ്പെടുത്തും. സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ഇതിന് തയാറായതായി മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഇതരസംസ്ഥാനങ്ങളുടെ ക്വോട്ടയില്‍ കേരളത്തില്‍നിന്നും അവസാനം അവസരം  ലഭിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാഗ്പൂര്‍ വഴിയും മുംബൈ വഴിയും പോകേണ്ടി വന്നതിനാല്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സൗദി എയര്‍ലൈന്‍സ് അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.

ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ കേരളത്തില്‍നിന്ന് അവസാനം അവസരം ലഭിക്കുന്നവര്‍ക്കും കൊച്ചിയില്‍നിന്നുതന്നെ വിമാനസൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി  ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 300 പേരെ ഉള്‍ക്കൊള്ളുന്ന വിമാനം മാറ്റി 450പേരെ ഉള്‍ക്കൊള്ളുന്ന വിമാനം ഏര്‍പ്പെടുത്തിയതാണ്  കൂടുതല്‍പേരെ കൊച്ചി വഴി അയക്കാനുള്ള സംവിധാനമുണ്ടാക്കിയത്.  കേരളത്തിന്‍െറ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചതിന് സൗദി എയര്‍ലൈന്‍സിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും മന്ത്രി ഡോ. കെ.ടി. ജലീല്‍ നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.