വളന്‍റിയര്‍ തെരഞ്ഞെടുപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന തീര്‍ഥാടകരെ സഹായിക്കാനുള്ള വളന്‍റിയര്‍മാരെ ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് തെരഞ്ഞെടുക്കും. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തന്നെയായിരുന്നു വളന്‍റിയര്‍മാരെ തെരഞ്ഞെടുത്തിരുന്നത്.
 ഹജ്ജ് കമ്മിറ്റിക്ക് ലഭിക്കുന്ന അപേക്ഷകരില്‍ നിന്നായിരുന്നു സര്‍ക്കാര്‍ ചെലവില്‍ ഇവര്‍ക്കൊപ്പം പോകുന്നവരെ തെരഞ്ഞെടുക്കുന്നത്. ഇത്തവണയും ലഭിച്ച അപേക്ഷകളില്‍നിന്ന് വളന്‍റിയര്‍മാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുത്തെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ട് പട്ടിക റദ്ദാക്കുകയായിരുന്നു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് തെരഞ്ഞെടുക്കാനാവില്ളെന്നായിരുന്നു കമീഷന്‍ അറിയിച്ചത്. തുടര്‍ന്ന് ലഭിച്ച മുഴുവന്‍ അപേക്ഷകളും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അയക്കുകയായിരുന്നു.
സാധാരണ തെരഞ്ഞെടുക്കപ്പെട്ട വളന്‍റിയര്‍മാരുടെ പട്ടിക മാത്രമാണ് ഇവിടെനിന്ന് അയക്കാറുള്ളത്.
ഈ പട്ടികക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗീകാരം നല്‍കലായിരുന്നു പതിവ്. ഇത്തവണ 76 പേരാണ് ഹാജിമാര്‍ക്കൊപ്പമുള്ള വളന്‍റിയര്‍മാരാകാനായി അപേക്ഷ നല്‍കിയിട്ടുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.