പൊതുമരാമത്ത് റോഡ്സ് വിഭാഗം ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

പാലക്കാട്: പൊതുമരാമത്ത് (റോഡ്സ്) സെക്ഷന്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ആലത്തൂര്‍ അസി. എന്‍ജിനീയര്‍ ലിസി ജോസഫിന്‍െറ പക്കല്‍നിന്ന് കണക്കില്‍പ്പെടാത്ത 1,79,000 രൂപ പിടിച്ചെടുത്തു.
വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം ഷൊര്‍ണൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് അസി. എന്‍ജിനീയര്‍മാരുടെ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ടാര്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ആലത്തൂര്‍ അസി. എന്‍ജിനീയറുടെ പക്കല്‍നിന്ന് കണക്കില്‍പ്പെടാത്ത പണം പിടികൂടിയതിന് പുറമെ രേഖകളിലും കൃത്രിമം കണ്ടത്തെി. ഇവിടെ സ്റ്റോക്ക് രജിസ്റ്ററും വിതരണ രജിസ്റ്ററും ഒത്തുനോക്കിയതില്‍ 90 ബാരല്‍ ടാര്‍ കുറവ് ശ്രദ്ധയില്‍പെട്ടു. ടാര്‍ വന്നതും കരാറുകാര്‍ക്ക് വിതരണം ചെയ്തതുമായ രേഖകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ളെന്നും കണ്ടത്തെി. ഷൊര്‍ണൂര്‍ സെക്ഷന്‍ ഓഫിസില്‍ ഫിസിക്കല്‍ സ്റ്റോക്കും രേഖകളും തമ്മില്‍ ഒത്തുനോക്കിയതില്‍ 114 ബാരല്‍ ടാറിന്‍െറ കുറവ് കണ്ടത്തെി. ഇതിന് 12 ലക്ഷത്തോളം രൂപ വിലവരും.
ക്രമക്കേട് കണ്ടത്തെിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട അസി. എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിനും ശിപാര്‍ശ നല്‍കും.

വിജിലന്‍സ് ഡിവൈ.എസ്.പി എം. സുകുമാരന്‍, സി.ഐമാരായ കെ. വിജയകുമാര്‍, സി.എം. ദേവദാസ്, കെ.എം. പ്രവീണ്‍കുമാര്‍, എ.എസ്.ഐ ബി. സുരേന്ദ്രന്‍, പി. ജയശങ്കര്‍, എസ്.സി.പി.ഒമാരായ നീരജ്ബാബു, സുബേഷ് കുമാര്‍, സി.പി.ഒ രാജേഷ്, ഗസറ്റഡ് ഉദ്യോഗസ്ഥരായ സുജ മാത്യു, രാജേഷ്, രാജേഷ് ചന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.