ജിഷ വധം: ഡി.ജി.പി ഇന്ന് പെരുമ്പാവൂരില്‍


കൊച്ചി: ഡി.ജി.പി ലോക്നാഥ് ബെഹ്റ ഞായറാഴ്ച പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട് സന്ദര്‍ശിക്കും. ശനിയാഴ്ച രാത്രി ഏഴോടെ ആലുവ പൊലീസ് ക്ളബിലത്തെിയ അദ്ദേഹം എ.ഡി.ജി.പി ബി. സന്ധ്യയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
ഞായറാഴ്ച രാവിലെ വീട് സന്ദര്‍ശിക്കുന്ന ഡി.ജി.പി അയല്‍വാസികളില്‍നിന്ന് മൊഴിയെടുക്കും. തുടര്‍ന്ന് അന്വേഷണസംഘാംഗങ്ങളുമായി അന്വേഷണ പുരോഗതി ചര്‍ച്ചചെയ്യും. താലൂക്ക് ആശുപത്രിയിലുള്ള ജിഷയുടെ മാതാവ് രാജേശ്വരിയില്‍നിന്ന് മൊഴിയെടുക്കുമെന്നും സൂചനയുണ്ട്.
അതിനിടെ, രേഖാചിത്രവുമായി സാമ്യമുള്ളവരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. തിങ്കളാഴ്ച ഇവരുടെ രക്തസാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ എത്തിക്കും. രേഖാചിത്രം പുറത്തുവിട്ടതോടെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ഫോണ്‍ വിളികളാണ് അന്വേഷണസംഘത്തെ തേടി എത്തുന്നത്. രേഖാചിത്രവുമായി സാമ്യമുള്ളവരെ കണ്ടത്തെിയെന്നുപറഞ്ഞാണ് വിളികള്‍.
തൃശൂര്‍ പേരാമംഗലം അടക്കം ചില പൊലീസ് സ്റ്റേഷനുകളില്‍ ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരില്‍ രേഖാചിത്രവുമായി കൂടുതല്‍ സാമ്യമുള്ളവരെയാണ് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുന്നത്.
അതിനിടെ, ഇരിങ്ങോള്‍ കാവില്‍നിന്ന് ലഭിച്ച ടീഷര്‍ട്ടും ഹാന്‍ഡികാമും കാവിമുണ്ടും പ്രതിയുടേതല്ളെന്നും കാമറയില്‍നിന്ന് അന്വേഷണത്തിന് സഹായകമായ ഒന്നും ലഭിച്ചില്ളെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.