ഹരിപ്പാട്​ മെഡിക്കൽ കോളജിന്​ സ്ഥമേറ്റെടുപ്പ്​ നിയമവിരുദ്ധം; പദ്ധതി പുന:പരിശോധിച്ചേക്കും

ആലപ്പുഴ: സ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാട് തുടങ്ങുന്ന മെഡിക്കൽ കോളജ് പദ്ധതി പുന:പരിശോധിക്കാൻ തീരുമാനം. മെഡിക്കല്‍ കോളജിനായുള്ള സ്ഥലമെടുപ്പും മറ്റും നിയമവിരുദ്ധമാണെന്ന പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് ഇടതുസര്‍ക്കാര്‍. മെഡിക്കല്‍ കോളജിന് നിലം നികത്താന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതിെൻറ രേഖകള്‍ പുറത്തുവന്നു. 800 ഏക്കര്‍ നിലം നികത്തുന്നുണ്ടെന്നും അത് പരിശോധിച്ചുവരികയാണെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

മെഡിക്കൽ കോളജിനായി നബാർഡിൽനിന്ന് 300 കോടി വായ്പയെടുത്ത് നൽകാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നു. തിരിച്ചടവ് സര്‍ക്കാര്‍ നടത്തണമെന്നാണ് വ്യവസ്ഥ. നബാർഡിൽനിന്ന് വായ്പയെടുത്ത് നൽകില്ലെന്നും സ്വകാര്യ മെഡിക്കല്‍ കോളേജിനായി അനുവദിക്കുന്ന വായ്പ സര്‍ക്കാര്‍ തിരിച്ചടക്കേണ്ട കാര്യമില്ലെന്നും തോമസ് ഐസക് പറഞ്ഞു.

മെഡിക്കൽ കോളജിനായി നിലം ഏറ്റെടുക്കാനുള്ള റിപ്പോര്‍ട്ട് യു.ഡി.എഫ് സര്‍ക്കാര്‍ പൂഴ്ത്തിയിരിക്കുകയായിരുന്നു. ഫെബ്രുവരി 18ന് തയാറാക്കിയ ഉത്തരവ് വിവാദമാകുമെന്ന ഭയത്തില്‍ കഴിഞ്ഞമാസം 25 നാണ് പുറത്തുവിട്ടത്. പൊതു ആവശ്യത്തിന് നിലം നികത്താമെന്ന നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് നിലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.  

70 ശതമാനം സ്വകാര്യ ഓഹരിയിലും ബാക്കി സര്‍ക്കാര്‍ ഓഹരിയുമായാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ഇതിന് മുന്‍കൈയെടുത്ത രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ 18 കിലോമീറ്റർ അകലെ ആലപ്പുഴ വണ്ടാനത്ത് മെഡിക്കൽ കോളജ് ഉണ്ടായിരിക്കെയാണ് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജിന് അനുമതി നൽകിയത്.

ഹരിപ്പാട് മെഡിക്കൽ കോളജ‍ിനായി നിലം നികത്തിയത്‍ നിയമാനുസ‍ൃതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സ്വകാര്യ പങ്കാളിത്ത മോഡലിലാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യ, ധനമന്ത്രിമാര്‍ വിഷയം പഠിക്കാതെയാണ് പ്രതികരിച്ചത്. പൊതു  വിദേശ മലയാളികളുടെ സഹായവും പ്രതീക്ഷിക്കുന്നു. പുതിയ സര്‍ക്കാറിന് ഉചിതമായ തീരുമാനമെടുക്കാമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.