തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചവരുത്തിയ പൊലീസിന് മനുഷ്യാവകാശ കമീഷന്‍െറ രൂക്ഷവിമര്‍ശം. ജീവന് ഭീഷണിയുണ്ടായിട്ടും ജിഷക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് സാധിച്ചില്ല. ജിഷ കൊല്ലപ്പെട്ടശേഷവും പൊലീസ് നിസ്സംഗത പുലര്‍ത്തി. സംഭവത്തിന്‍െറ ഗൗരവംകണ്ട് ഉണര്‍ന്നുപ്രവര്‍ത്തിക്കാത്ത പൊലീസ് നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും ഗുരുതരവീഴ്ചവരുത്തിയെന്നും കമീഷന്‍ വിലയിരുത്തി. ഇതുസംബന്ധിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ആഭ്യന്തര അഡീഷനല്‍ ചീഫ്സെക്രട്ടറി നളിനി നെറ്റോയും നല്‍കിയ റിപ്പോര്‍ട്ട് കമീഷന്‍ തള്ളുകയും ചെയ്തു. റിപ്പോര്‍ട്ട് തള്ളിയ കോടതി, കുറേക്കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഡി.ജി.പിയെയും ആഭ്യന്തര സെക്രട്ടറിയെയും ഓര്‍മിപ്പിച്ചു.
കമീഷന്‍ ആവശ്യപ്പെട്ടിട്ടും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും എഫ്.ഐ.ആറും നല്‍കാതിരുന്ന പൊലീസ് നടപടിയാണ് കമീഷനെ ചൊടിപ്പിച്ചത്. ജൂലൈ അഞ്ചിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചു. പൊലീസിന് വന്‍വീഴ്ചയുണ്ടായതിനാലാണ് കൊലപാതകി രക്ഷപ്പെട്ടത്. പാവപ്പെട്ടവരും പിന്നാക്കവിഭാഗക്കാരുമായവര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ അവര്‍ക്ക് അവഗണനയുണ്ടാകുന്നതായും കമീഷന്‍ നിരീക്ഷിച്ചു.
രാഷ്ട്രീയ-സാമ്പത്തിക പിന്തുണ ഇല്ലാത്തവര്‍ക്ക് ആരുമില്ളെന്ന സ്ഥിതിയാണ്. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകാത്തത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും കമീഷന്‍ കുറ്റപ്പെടുത്തി. അതേസമയം, ദക്ഷിണമേഖലാ എ.ഡി.ജി.പി ഡോ.ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടക്കുന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കമീഷനെ അറിയിച്ചു. ഒമ്പത് ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു. ചിലര്‍ നിരീക്ഷണത്തിലാണ്. ജിഷക്ക് വീടും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാകാതിരുന്നത് ഭരണസംവിധാനത്തിന്‍െറ വീഴ്ചയാണെന്നും അദ്ദേഹം കമീഷനെ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.