തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പു സaംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കേസ് അട്ടിമറിക്കുന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ചൊവ്വാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയത്. മകളുടെ കൊലപാതകത്തിന് പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് പറയാന്‍ തന്‍െറ കൈയില്‍ തെളിവില്ളെന്ന് ഡി.ജി.പിയെ അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ ഉന്നതരുണ്ടെന്ന് സംശയമുണ്ട്. എന്നാല്‍ ആരെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ തെളിവൊന്നുമില്ല. ജിഷ തന്‍െറ മകള്‍ തന്നെയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ളെന്നും പാപ്പു പറഞ്ഞു.
നേരത്തേ, ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് നേതാവാണെന്നും ജിഷ ഇദ്ദേഹത്തിന്‍െറ മകളാണെന്നും കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇത് മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് കൈമാറി. ഇതിന് പിന്നാലെ, ജിഷയുടെ പിതാവിന്‍േറതെന്ന പേരില്‍ ജോമാന്‍ പുത്തന്‍പുരയ്ക്കലിനെതിരായ പരാതിയും പൊലീസിന് ലഭിച്ചു.
എന്നാല്‍ ജോമോനെതിരെ താന്‍ പരാതി നല്‍കിയിട്ടില്ളെന്നും കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെംബര്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും അപ്പോള്‍ വാര്‍ഡ് മെംബര്‍ 1000 രൂപ നല്‍കിയെന്നും പാപ്പു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ജിഷ തന്‍െറ മകളാണെന്നും കേസന്വേഷണം വഴി തെറ്റിക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ അന്വേഷിക്കണമെന്നും കാണിച്ച് ചൊവ്വാഴ്ച ഡി.ജി.പിക്ക് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.