ലഹരിക്കെതിരെ കര്‍ശന നടപടി –ഋഷിരാജ് സിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. മദ്യവും ഇതര ലഹരി വസ്തുക്കളും കടത്തുന്നവര്‍ക്കെതിരെ ജനങ്ങളുടെ സഹകരണത്തോടെ കര്‍ശന നടപടിയെടുക്കും. അട്ടിപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസിമേഖലകള്‍ ലഹരിവിമുക്തമാക്കാന്‍ പരിശോധന നടത്തും. 9447178000 എന്ന തന്‍െറ ഫോണ്‍ നമ്പറില്‍ ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാമെന്നും എക്സൈസ് കമീഷണറായി ചുമതലയേറ്റശേഷം അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ നയം അനുസരിച്ച് വകുപ്പിന്‍െറ തുടര്‍നടപടികള്‍ തീരുമാനിക്കും. നാടിനെ ലഹരിവിമുക്തമാക്കാന്‍ ജനപങ്കാളിത്തത്തോടെ നൂതനപദ്ധതികള്‍ നടപ്പാക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. പരാതിക്കാരന്‍െറ പേരോ ഫോണ്‍ നമ്പറോ ഒന്നും വെളിപ്പെടുത്തേണ്ടതില്ല. പരാതികള്‍ താന്‍ നേരിട്ടും പരിശോധിക്കും. എക്സൈസ് കണ്‍ട്രോള്‍ റൂമിലോ ഇ-മെയില്‍ മുഖേനയോ പരാതികളറിയിച്ചാലും നടപടിയുണ്ടാകും.

നടപടികള്‍ ശക്തമാക്കാന്‍ എക്സൈസിന്‍െറ അംഗബലത്തിലെ കുറവ് പ്രശ്നമല്ല. 20,000 കേസുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരിശോധനാഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തിന് പുറത്തേക്ക് അയക്കുന്ന കാര്യവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മേധാവി സ്ഥാനമൊഴിഞ്ഞ ശേഷം ബുധനാഴ്ച എക്സൈസ് ആസ്ഥാനത്തത്തെിയ സിങ് അനില്‍ സേവ്യറില്‍നിന്ന് ചുമതലയേറ്റെടുക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.