ജിഷ വധം: കോണ്‍ഗ്രസ് നേതാവിന്‍െറ പി.എയെ ചോദ്യംചെയ്തു

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന പരാതിയില്‍ അദ്ദേഹത്തിന്‍െറ പി.എയെ അന്വേഷണസംഘം ചോദ്യംചെയ്തു. ഏറെനേരത്തെ ചോദ്യംചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ളെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ പരാതിയെ തുടര്‍ന്നാണ്  നേതാവിന്‍െറ പങ്ക് അന്വേഷിക്കുന്നത്. ഇതിന്‍െറ ഭാഗമായായിരുന്നു ചോദ്യംചെയ്യല്‍. കോണ്‍ഗ്രസ് നേതാവിന്‍െറ മകളാണ് ജിഷയെന്നും വധത്തില്‍ നേതാവിനും മകനും പങ്കുണ്ടെന്നുമാണ് ജോമോന്‍െറ ആരോപണം.
തന്നെയും മകളെയും സംബന്ധിച്ച് വരുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.