ഒടുവില്‍ തീരുമാനമായി; 13ാം നമ്പര്‍ മന്ത്രി തോമസ് ഐസക്കിന് സ്വന്തം

തിരുവനന്തപുരം: വിമര്‍ശങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒടുവില്‍ 13ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മന്ത്രി ഡോ. തോമസ് ഐസക്കിന് സ്വന്തമായി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അന്ധവിശ്വാസത്തെ എതിര്‍ക്കുന്നവരായിട്ടും കമ്യൂണിസ്റ്റ് മന്ത്രിമാര്‍ 13ാം നമ്പര്‍ ഏറ്റെടുത്തില്ളെന്ന് കുറ്റപ്പെടുത്തി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമര്‍ശങ്ങളും പരിഹാസങ്ങളും നിറഞ്ഞിരുന്നു.

കഴിഞ്ഞ ഇടത് മന്ത്രിസഭയുടെ കാലത്ത് എം.എ. ബേബി 13ാം നമ്പര്‍ നിര്‍ബന്ധപൂര്‍വം സ്വന്തമാക്കിയിരുന്ന കാര്യവും ചിലര്‍ ഓര്‍മപ്പെടുത്തി. ഇതോടെയാണ് തനിക്ക് ലഭിച്ച ഒമ്പതാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഒഴിവാക്കി പകരം 13ാം നമ്പര്‍ അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി ഐസക് രംഗത്തത്തെിയത്. രേഖാമൂലം ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ പുതിയ നമ്പര്‍ അനുവദിച്ചുത്തരവായി. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചതിന് പിന്നാലെ അഭിനന്ദനപ്രവാഹങ്ങളും ആരംഭിച്ചു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.