പെരുമ്പാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് ജിഷയുടെ മാതാവിനെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. പെരുമ്പാവൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാവും ഇരുവരെയും ചോദ്യം ചെയ്യുക. ആരോഗ്യപരമായ കാരണങ്ങളാല്‍ മാതാവ് രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്യാന്‍ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നില്ല.
കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി സി.സി ടി.വിയുടെ ഹാര്‍ഡ് ഡിസ്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചു. ജിഷയുടെ വീടിനടുത്ത വട്ടോളിപ്പടി ഇരുവിച്ചിറ ക്ഷേത്രത്തിന് സമീപം കിസാന്‍ കേന്ദ്ര എന്ന വളം മൊത്തക്കച്ചവട കടയിലെ സി.സി ടി.വി ഹാര്‍ഡ് ഡിസ്ക്കാണ് പരിശോധനക്ക് അയച്ചത്.
ചുരിദാര്‍ ധരിച്ച യുവതിയും മഞ്ഞ ഷര്‍ട്ട് ധരിച്ച പുരുഷനും ബസില്‍ വന്നിറങ്ങുന്നതും റോഡ് മുറിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യുവതിയുടെ മുഖം അവ്യക്തമാണ്. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങൾ ജിഷയുടെ അമ്മയെയും സഹോദരിയെയും പൊലീസ് കാണിച്ചു. എന്നാല്‍, യുവതി ജിഷയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.