സംസ്ഥാനത്തെ 100 അനാദായകരമായ വിദ്യാലയങ്ങള്‍ എ.കെ.എസ്.ടി.യു ഏറ്റെടുക്കും

അടൂര്‍: സംസ്ഥാനത്തെ അനാദായകരമായ വിദ്യാലയങ്ങളുടെ പട്ടികയിലെ തെരഞ്ഞെടുക്കപ്പെട്ട നൂറെണ്ണം ദത്തെടുക്കാനും ജനകീയ പങ്കാളിത്തത്തോടെ മികവിലേക്കുയര്‍ത്താനും കര്‍മപദ്ധതി ആവിഷ്കരിച്ച് ഇടപെടുന്നതിന് എ.കെ.എസ്.ടി.യു സംസ്ഥാന ക്യാമ്പ് തീരുമാനിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള സ്കൂളുകളാകും ദത്തെടുക്കുക. രണ്ടുദിവസമായി അടൂരില്‍ നടന്നുവന്ന ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന ക്യാമ്പിന്‍േറതാണ് തീരുമാനം.
സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം പറ്റുന്നവരുടെ മക്കള്‍ പൊതുവിദ്യാലയങ്ങളില്‍തന്നെ ചേര്‍ന്ന് പഠിക്കുന്നതിന് നിഷ്കര്‍ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ക്യാമ്പ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ക്യാമ്പിന്‍െറ സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു.  
എ.പി. ജയന്‍, എന്‍. ശ്രീകുമാര്‍, കെ.എസ്. ഭരത്രാജ്, ഒ.കെ. ജയകൃഷ്ണന്‍, ബി. വിജയമ്മ, സി. മോഹനന്‍, കെ.എ. തന്‍സീര്‍, ഡോ. ടി.പി. കലാധരന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.