അടച്ചുപൂട്ടാന്‍ അപേക്ഷ നല്‍കിയത് 14 സ്കൂള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 14 സ്കൂള്‍. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മൂന്നുവീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടുവീതവും എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോസ്കൂളുമുണ്ട്. ഇതില്‍ പല സ്കൂളിന്‍െറയും അടച്ചുപൂട്ടല്‍ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്. പത്തനംതിട്ട അതിരുങ്കല്‍ സി.എം.എസ്.യു.പി സ്കൂള്‍, പത്തനംതിട്ട എസ്.ഐ.എസ്.എല്‍.പി സ്കൂള്‍, വൈ.എം.എം.എ.എല്‍.പി ആലപ്പുഴ, പള്ളിക്കല്‍ ചിത്തിരവിലാസം എല്‍.പി.എസ്, പെരിങ്ങലില്‍ ആലപ്പുഴ, കോട്ടയം സെന്‍റ് ജോസഫ് എല്‍.പി.എസ് പടിഞ്ഞാറ്റുഭാഗം, സെന്‍റ് സേവ്യേഴ്സ് എല്‍.പി.എസ് വട്ടക്കാവ് മുണ്ടക്കയം, കോട്ടയം, എച്ച്.ഐ.ജെ.എല്‍.പി.എസ് തവളപ്പാറ, എറണാകുളം, സി.ജെ.എം.യു.പി.എസ് മരത്താക്കര, തൃശൂര്‍, സെന്‍ട്രല്‍ എല്‍.പി.എസ്, പെരിഞ്ഞനം, തൃശൂര്‍, ക്ഷേമോദയം എല്‍.പി.എസ് കൈപ്പമംഗലം, തൃശൂര്‍, എയ്ഡഡ് ജൂനിയര്‍ ബേസിക് സ്കൂള്‍ എല്‍.എന്‍.പുരം, പാലക്കാട്, സി.എം.എം.യു.ബി.എസ് മുരിക്കാനി, പാലക്കാട്, യൂനിയന്‍ യു.പി.എസ് പള്ളിപ്പുറം, പാലക്കാട്, എം.എം.എല്‍.പി പെരുമ്പടപ്പ്, മലപ്പുറം എന്നിവയാണ് അടച്ചുപൂട്ടാന്‍ അനുമതി കാത്തിരിക്കുന്നത്. 14 സ്കൂളിലുമായി 381 വിദ്യാര്‍ഥികളും  59 അധ്യാപകരുമാണുള്ളത്. ഇതില്‍ എച്ച്.ഐ.ജെ.എല്‍.പി.എസ് തവളപ്പാറയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്. നാല് സ്കൂളിന് ഒരു ഏക്കറോ അതിലധികമോ സ്ഥലമുണ്ട്. മൂന്ന് സ്കൂളിന് 50 സെന്‍റിനും ഒരു ഏക്കറിനുമിടയില്‍ സ്ഥലമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.