തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ സീറ്റ്പങ്കിടലിന് ത്രിവത്സരകരാര്‍ അംഗീകരിക്കാനാകില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാറുമായി മൂന്ന് വര്‍ഷത്തേക്ക് ഒപ്പിട്ട കരാറില്‍നിന്ന് പിന്മാറിയാല്‍ ഇത്തവണ സര്‍ക്കാറുമായി സീറ്റ് പങ്കിടലിനില്ളെന്ന് സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനും വ്യക്തമാക്കി.
കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്‍െറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച ഇരുവിഭാഗവും നിലപാടില്‍ ഉറച്ചുനിന്നതോടെ തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ചയുടെ തുടര്‍ച്ച ബുധനാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ്സ് അസോസിയേഷനുമായുള്ള ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.
കഴിഞ്ഞവര്‍ഷം അസോസിയേഷനുമായി സര്‍ക്കാര്‍ ത്രിവത്സര കരാറിലത്തെിയെങ്കിലും ജസ്റ്റിസ് ജയിംസ് കമ്മിറ്റി അംഗീകരിച്ചിരുന്നില്ല. ഇതത്തേുടര്‍ന്ന് ഒരുവര്‍ഷത്തെ ഫീസ് നിരക്ക് നിശ്ചയിച്ചാണ് ഉത്തരവിറങ്ങിയത്. എന്നാല്‍, കഴിഞ്ഞവര്‍ഷം കാത്തലിക് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ്സ് അസോസിയേഷനുമായി ത്രിവത്സര കരാറില്‍ ഒപ്പിടുകയും ഇതുപ്രകാരം ഉത്തരവിറങ്ങുകയും ചെയ്തു. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍തന്നെ വേണമെന്നാണ് കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ്സ് അസോസിയേഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാകില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളിലേക്ക് പ്രവേശപരീക്ഷയിലെ സമീകരണപ്രക്രിയക്ക് മുമ്പുള്ള മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശത്തിന് കഴിഞ്ഞവര്‍ഷം അനുമതിയുണ്ടായിരുന്നു. ഇത് അംഗീകരിക്കാനാകില്ളെന്നും സമീകരണപ്രക്രിയക്കുശേഷം തയാറാക്കുന്ന റാങ്ക്പട്ടികയില്‍ നിന്ന് മാത്രമേ പ്രവേശം നടത്താവൂവെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അലോട്ട്മെന്‍റിനുശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്ളസ് ടു മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി പ്രവേശം നടത്താന്‍ അനുമതിനല്‍കണമെന്നും സ്വാശ്രയ മാനേജ്മെന്‍റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാനാകില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മെറിറ്റ് സീറ്റില്‍ രണ്ടുതരം ഫീസ് ഈടാക്കുന്നതിനുപകരം ഒരു ഫീസ്ഘടനയാക്കണമെന്ന് ഒരുവിഭാഗം സ്വാശ്രയ കോളജുകള്‍ ആവശ്യപ്പെട്ടപ്പോള്‍ പഴയ നിരക്കില്‍തന്നെ മതിയെന്ന് മറ്റ് ചില കോളജുകളും നിലപാടെടുത്തു. ഓരോ ബ്രാഞ്ചിലെയും 30 മെറിറ്റ് സീറ്റുകളില്‍ 15 എണ്ണത്തില്‍ 50,000 രൂപയും അവശേഷിക്കുന്ന 15ല്‍ 75,000 രൂപയുമായിരുന്നു ഫീസ്. ഇക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ്സ് അസോസിയേഷന് കീഴില്‍ 117 കോളജുകളാണുള്ളത്.
അതേസമയം, കാത്തലിക് മാനേജ്മെന്‍റ് അസോസിയേഷന് കീഴിലുള്ള 14 സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലേക്കും നാല് മെഡിക്കല്‍ കോളജിലേക്കും ഒരു ഡെന്‍റല്‍ കോളജിലേക്കും പ്രവേശത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ത്രിവത്സര കരാര്‍ ഒപ്പിടുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. ത്രിവത്സര കരാര്‍ നിലവിലുള്ളതിനാല്‍ പുതിയ സര്‍ക്കാറുമായി ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കാത്തലിക് മാനേജ്മെന്‍റ് അസോസിയേഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.