അഞ്ജു ബോബി ജോർജ് രാജിവെച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം അഞ്ജു ബോബി ജോർജ് രാജിവെച്ചേക്കും. അൽപസമയത്തിനകം ചേരുന്ന സ്പോർട്സ് കൗൺസിൽ ഭരണസമിതി യോഗത്തിൽ രാജി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അഞ്ജുവിനോടൊപ്പം ടോം ജോസഫടക്കമുള്ള ഭരണസമിതി അംഗങ്ങളും രാജിവെക്കുമെന്നാണ് സൂചന.

കൗൺസിൽ യോഗത്തിനായി ഇന്ന് രാവിലെ അഞ്ജു ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ടരക്ക് അഞ്ജു വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ  അപ്രതീക്ഷിതമായിരുന്നുവെന്നും തന്‍റെ കൈകൾ ശുദ്ധമാണെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

കായിക മന്ത്രി ഇ.പി ജയരാജനും അഞ്ജു ബോബി ജോർജും തമ്മിൽ നിലനിന്ന ദിവസങ്ങൾ നീണ്ട അസ്വാരസ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ജയരാജനെതിരെ അഞ്ജു ബോബി ജോർജ് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.  സ്‌പോര്‍ട്്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നും പരുഷമായി സംസാരിച്ചെന്നുമാണ് പരാതി. അേതസമയം അഞ്ജു ബോബി ജോർജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവർ സന്തോഷത്തോടെയാണ് പോയതെന്നും  ജയരാജൻ പ്രതികരിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറിന് ബംഗളൂരുവിൽനിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നതിനെയും മന്ത്രി വിമർശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.