ജിഷവധക്കേസിലെ വിവരങ്ങള്‍ സമൂഹത്തെ അറിയിക്കണമെന്ന് ചെന്നിത്തല

 

തിരുവനന്തപുരം: ജിഷവധക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സാധാരണഗതിയില്‍ പ്രമാദമായ കേസുകളുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്തശേഷം കേസ് സംബന്ധിച്ച് ധാരാളം വ്യാഖ്യാനങ്ങളും പൊരുത്തക്കേടുകളുമുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തെ ബാധിക്കാത്ത തരത്തില്‍ ജനങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാറിന്‍െറയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും കടമയാണ്. കാര്യങ്ങള്‍ പുറത്തുവിടാതിരിക്കുന്ന സാഹചര്യത്തിലാണ് പലതരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ജിഷവധക്കേസിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണമാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, അന്ന് അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ വെച്ചാണ് കേസന്വേഷണം മുന്നോട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.