വിമാനക്കമ്പനികളെ തലോടി വ്യോമയാനമന്ത്രി

ന്യൂഡല്‍ഹി: യാത്രാനിരക്കുകള്‍ ഇഷ്ടാനുസരണം വര്‍ധിപ്പിച്ച് യാത്രക്കാരെ വലക്കുന്ന വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്‍െറ തലോടല്‍. മാലാഖമാരെന്ന് പറയാനാവില്ളെങ്കിലും വിമാനക്കമ്പനികള്‍ രാക്ഷസരല്ളെന്നാണ് മന്ത്രി വ്യാഴാഴ്ച പറഞ്ഞത്.  അസാധാരണമായ നിരക്കുകള്‍ നേരിടാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ളെന്നും മന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷത്തെ ഒരു പഠനമനുസരിച്ച് ഉയര്‍ന്ന നിരക്കുകളില്‍ യാത്ര ചെയ്തത് 1.7 ശതമാനം യാത്രക്കാര്‍ മാത്രമാണെന്നും നിരക്കുകള്‍ നിജപ്പെടുത്തിയാല്‍ അത് മഹാഭൂരിപക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെന്നൈയിലും ശ്രീനഗറിലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വിമാനക്കമ്പനികള്‍ നിരക്കുകള്‍ നിയന്ത്രിച്ചുനിര്‍ത്തിയെന്നും മന്ത്രി പറഞ്ഞു.
ഡി.ജി.സി.എക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്നരീതിയില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയായി മാറ്റാനുള്ള യു.പി.എ സര്‍ക്കാര്‍ നിര്‍ദേശത്തെ അനുകൂലിക്കുന്നില്ളെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.