തിരുവനന്തപുരം: മലപ്പുറം ജില്ലയിലുണ്ടായ ഡിഫ്തീരിയ രോഗബാധയും മരണവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താനും അടിയന്തര പ്രതിരോധ നിയന്ത്രണ നടപടികള്‍ ആരംഭിക്കാനും വിദഗ്ധ സംഘത്തെ നിയോഗിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് അറിയിച്ചു. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജി. സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി സംഘം വിലയിരുത്തും. രോഗബാധിത പ്രദേശങ്ങളില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും എല്ലാ കുട്ടികള്‍ക്കും പ്രതിരോധ മരുന്നും വാക്സിനും സ്കൂളിലും മദ്റസകളിലും ആശുപത്രികളിലും നല്‍കാനും നിര്‍ദേശിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് എല്ലാ ദിവസവും മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ടീം സന്ദര്‍ശിക്കും.ആറു മുതല്‍ 16 വയസ്സുവരെ ഇമ്യൂണൈസേഷന്‍ എടുക്കാത്ത എല്ലാ കുട്ടികള്‍ക്കും ഡിഫ്തീരിയക്കെതിരായ ടി.ഡി വാക്സിന്‍ നല്‍കും. ഡിഫ്തീരിയ രോഗബാധ കോണ്ടാക്ടുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധമായി ആന്‍റിബയോട്ടിക് നല്‍കാനും നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.