തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് 100 ശതമാനം ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമായ കേരളത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ ഒൗദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തനരഹിതം. ഇതിലേക്ക് ഇ-മെയില്‍ അയക്കാനാകുന്നില്ല. കമീഷനുമായി ബന്ധപ്പെട്ടവര്‍ മെയില്‍ പരിശോധിക്കാത്തതിനാല്‍ ഇന്‍ബോക്സ് നിറഞ്ഞതാണ് ഇ-മെയില്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. കമീഷന്‍െറ ഒൗദ്യോഗിക സൈറ്റായ http://www.ceo.kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലാണ് മെയില്‍ സ്വീകരിക്കാതായത്. വെബ്സൈറ്റില്‍ നല്‍കിയ contactus@ceo.kerala.gov.in എന്ന വിലാസത്തിലേക്ക് അയക്കുന്ന മെയില്‍ ബൗണ്‍സ് ചെയ്യും.
അനുവദിച്ച ക്വാട്ടയുടെ പരിധി കഴിഞ്ഞുവെന്നും ഇന്‍ബോക്സ് നിറഞ്ഞതിനാല്‍ തിരിച്ചയക്കുന്നു എന്നുമാണ് അയക്കുന്നവര്‍ക്ക് ലഭിക്കുന്ന മറുപടി. മേയ് 16ന് നിയമസഭാ തെരഞ്ഞെടുപ്പും 19ന് ഫലപ്രഖ്യാപനവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനില്‍ നിമിഷങ്ങള്‍ക്കകം എത്തിച്ചവരാണ് മെയില്‍ പരിശോധിക്കുന്ന കാര്യത്തില്‍ പിന്നാക്കംപോയത്. ഇതുമൂലം കമീഷനെ അറിയിക്കേണ്ട കാര്യങ്ങള്‍ മെയിലായി അയക്കാനാകാത്ത സാഹചര്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തിയവരാണ് തങ്ങളുടെ വെബ്സൈറ്റ് സ്തംഭിച്ചിട്ടും അനങ്ങാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.