കരിപ്പൂരിലെ എമിറേറ്റ്സ് ജീവനക്കാരെ പിരിച്ചുവിടുന്നു; ഇരുപതോളം പേര്‍ക്ക് നോട്ടീസ് നല്‍കി

കരിപ്പൂര്‍: വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ എമിറേറ്റ്സ് പിരിച്ചുവിടുന്നു. സ്ഥിരം ജീവനക്കാരായ ഇരുപതോളം പേര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. റണ്‍വേ നവീകരണത്തിന്‍െറ ഭാഗമായി കഴിഞ്ഞ മേയ് ഒന്നു മുതല്‍ കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കരിപ്പൂരില്‍ നിന്നുള്ള എമിറേറ്റ്സിന്‍െറ രണ്ട് സര്‍വിസുകള്‍ക്കായിരുന്നു നിയന്ത്രണമേര്‍പ്പെടുത്തിയത്.
പിന്നീട് ഈ സര്‍വിസുകള്‍ നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മാറ്റി.കൂടെ കരിപ്പൂരില്‍ എമിറേറ്റ്സില്‍ ജോലി ചെയ്തിരുന്നവരെയും തിരുവനന്തപുരത്തേക്കും നെടുമ്പാശ്ശേരിയിലേക്കും മാറ്റുകയായിരുന്നു. മാറ്റിയ സര്‍വിസുകള്‍ നിര്‍ത്തിവെക്കാനാണ് കമ്പനിയുടെ തീരുമാനം. നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള അധിക സര്‍വിസുകള്‍ നിര്‍ത്തുന്നതിനൊപ്പം ജീവനക്കാരെയും ഒഴിവാക്കിയേക്കും. ഇതിന്‍െറ ഭാഗമായാണ് കാര്‍ഗോ, ട്രാഫിക് വിഭാഗങ്ങളിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയത്.
എന്‍ജീനിയറിങ് വിഭാഗത്തിലുള്ളവര്‍ക്ക് മറ്റിടങ്ങളിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.