ഊരള്ളൂര്‍: ഇരു വൃക്കകളും തകരാറിലായതോടെ ചികിത്സക്ക് വഴികാണാതെ ഉദാരമതികളുടെ കനിവ് തേടുകയാണ് അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂര്‍ ഊട്ടേരി സ്വദേശി താനിക്കല്‍ മീത്തല്‍ നൗഷാദ് (32). ജന്മനാ ശാരീരികപ്രശ്നങ്ങളുള്ള നൗഷാദിന് ഈയിടെയാണ് വൃക്കരോഗം ബാധിച്ചത്. ഇതോടെ, നിലവിലുണ്ടായിരുന്ന ചെറിയ ജോലിക്കുപോലും പോകാന്‍കഴിയാത്ത അവസ്ഥയിലാണ്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിന് വിധേയനാവുന്ന നൗഷാദിന്‍െറ വൃക്ക ഉടന്‍ മാറ്റിവെച്ചാലേ ജീവന്‍ നിലനിര്‍ത്താനാവൂ. ഇതിനായി യോജിച്ച വൃക്ക കണ്ടത്തൊനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ശസ്ത്രക്രിയക്ക് വരുന്ന വന്‍ സാമ്പത്തികച്ചെലവ് താങ്ങാന്‍ ഈ നിര്‍ധന കുടുംബത്തിന് കഴിയില്ല. ഭാര്യയും രണ്ടു പിഞ്ചുകുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമാണ് നൗഷാദ്. നൗഷാദിനെ സഹായിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഡോ.ടി. റാസിഖ ്(ചെയര്‍മാന്‍), കെ.എം. നജീബ് (വൈസ് ചെയര്‍മാന്‍), പുതുശ്ശേരില്ലത്ത് അബൂബക്കര്‍ (ജന. കണ്‍.), വി.കെ. ജാബിര്‍ (കണ്‍.), വി.പി. അബ്ദുറഹ്മാന്‍ (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി ചികിത്സാസഹായ സമിതി രൂപവത്കരിച്ച് കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ അരിക്കുളം ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. (അക്കൗണ്ട് നമ്പര്‍: 40182101018529, ഐ.എഫ്.എസ്.സി കോഡ്: klgb 0040182. മൊബൈല്‍: 9846095873.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.