മുംബൈ: ഒരു ശതമാനം എക്സൈസ് തീരുവ പുന$സ്ഥാപിക്കാനും രണ്ടു ലക്ഷത്തിനും അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മുതല്‍ മൂന്നു ദിവസം രാജ്യത്തെ മുഴുവന്‍ ജ്വല്ലറികളും അടച്ചിടും. ജ്വല്ലറി രംഗത്തെ 300 അസോസിയേഷനുകളും നിര്‍മാതാക്കളും ചില്ലറവ്യാപാരികളും തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ ജി.വി. ശ്രീധര്‍ പറഞ്ഞു. പാന്‍കാര്‍ഡ് 10 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം ബാധകമാക്കണമെന്നും എക്സൈസ് തീരുവ പിന്‍വലിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ധനകാര്യ മന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചക്കുശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ശ്രീധര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.