മെത്രാൻ കായൽ നികത്തൽ: അനുമതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയ തീരുമാനത്തിൽ അപാകതയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇടത് സർക്കാരാണ് പദ്ധതിയുമായി മുന്നോട്ടു വന്നത്. അവർ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകുകയും ചെയ്തിരുന്നു. അത് മറച്ചുവെച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. എല്ലാ വിഷയത്തിലും സർക്കാരിന് തുറന്ന സമീപനമാണുള്ളത്. പദ്ധതിക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ ആക്ഷേപം അറിയിച്ചിരുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു.

മുഖ്യ വിവരാവകാശ കമീഷണറുടെയും അംഗങ്ങളുടെയും നിയമനം സംബന്ധിച്ച ഫയൽ ഗവർണർ മടക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശ കമീഷണറുടെ നിയമനത്തിനെതിരെ ഹൈകോടതിയിൽ കേസുള്ളതിനാൽ വിശദാംശങ്ങൾ ചോദിക്കുക മാത്രമാണ് ഗവർണർ ചെയ്തത്. കേസിന്‍റെ ഭാഗമായി കോടതിയിൽ ഫയൽ ഹാജരാക്കേണ്ടി വരും. ഫയൽ മടക്കിയെന്ന് മാധ്യമങ്ങളാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.