ഇടേണ്ടിടത്ത് കല്ല് ഇടുകതന്നെ  ചെയ്യും –ഉമ്മന്‍ ചാണ്ടി

തൃശൂര്‍: ഇടേണ്ടിടത്ത് കല്ല് ഇടുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാവിലെ കുറേ കല്ലുമായി ഇറങ്ങുന്ന താന്‍  അത് ഓരോയിടത്ത് ഇടുകയാണുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചത്. കല്ലിടേണ്ട സഥലത്ത് കല്ലിടും വേണ്ടാത്തിടത്ത് ഇടുകയുമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ആരും മറ്റൊന്ന് പറയില്ളെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വന്‍കിട വികസനപ്രവര്‍ത്തനങ്ങളും അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിച്ചും വികസനവും കരുതലും നടപ്പാക്കിയ സര്‍ക്കാറാണ് ഭരിക്കുന്നത്. ഈ നേട്ടങ്ങള്‍ തങ്ങള്‍ മുന്നോട്ട് വെക്കുമ്പോള്‍ ഇടതുപക്ഷത്തിന് എന്തുചെയ്തുവെന്ന് പറയാനാകുമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. 


ഉമ്മന്‍ ചാണ്ടി ഇട്ട തറക്കല്ലുകള്‍ക്ക് മുകളില്‍ ശവക്കല്ലറ കെട്ടേണ്ടിവരും –കോടിയേരി
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി ഓടിനടന്നിട്ട തറക്കല്ലുകള്‍ക്ക് മുകളില്‍ യു.ഡി.എഫിന് ശവക്കല്ലറ കെട്ടേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോഓപറേറ്റിവ് എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഹകരണ ജീവനക്കാരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് മന്ത്രിസഭായോഗത്തില്‍ 822 ഫയലുകളിലാണ് തീര്‍പ്പ് കല്‍പിച്ചത്. 13,000 ആളുകളെ സ്ഥിരപ്പെടുത്തുകയും ചെയ്തു. വന്‍ അഴിമതിയാണ് ഇതിലൂടെ നടന്നിട്ടുള്ളത്.
425 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ ഒപ്പുവെച്ചതും ഈ അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ്. കോണ്‍ഗ്രസിലടക്കം ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ തീരുമാനങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണം.  ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഒരുമാസത്തിനിടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളും നിയമനങ്ങളും പുന$പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബി.ടി.ആര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് എം. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.