തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് ആർക്കെങ്കിലും യു.ഡി.എഫ് സർക്കാർ പതിച്ചു നൽകിയിട്ടുണ്ടോ എന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ പരിഹാസം. മെത്രാൻ കായൽ നികത്താനുള്ള തീരുമാനം റദ്ദാക്കിയ നടപടിയെ കുറിച്ച് പ്രതികരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് സർക്കാരിനെ വി.എസ് പരിഹസിച്ചത്.
വോട്ട് ലക്ഷ്യമിട്ട് ഏക്കർ കണക്കിന് ഭൂമി സർക്കാർ തിരിമറി ചെയ്തെന്ന് വി.എസ് ആരോപിച്ചു. ഭൂമി നൽകി പ്രമാണിമാരെയും കുത്തകകളെയും തൃപ്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ അനധികൃതമായി ഭൂമി വിതരണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
അവസാന മന്ത്രിസഭാ യോഗത്തിൽ പാസാക്കിയ എല്ലാ തീരുമാനങ്ങളും സർക്കാർ റദ്ദാക്കണം. മെത്രാൻ കായൽ നികത്താനുള്ള തീരുമാനം പിൻവലിച്ചത് കള്ളത്തരം കൈയ്യോടെ പിടിക്കപ്പെട്ടത് കൊണ്ടാണെന്നും വി.എസ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനം വരുന്നതു വരെ കാത്തിരിക്കാൻ വി.എസ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.