പാലക്കാട്: കേവല ഭൂരിപക്ഷമില്ളെങ്കിലും ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ നഗരഭരണം ലഭിച്ച ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പി പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പ്രതിസന്ധിയില്‍. സംസ്ഥാന നേതൃത്വത്തിന്‍െറ അറിവോടെ മണ്ഡലത്തില്‍ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ളെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.
ജില്ലയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഓഫിസിന്‍െറ ഉദ്ഘാടനം വെള്ളിയാഴ്ച ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയാണ് നടത്തിയത്. സ്ഥലത്തുണ്ടായിട്ടും അവര്‍ പരിപാടിക്ക് ജില്ലാ കമ്മിറ്റി ഓഫിസിലത്തെും മുമ്പെ മുന്‍ ജില്ലാ പ്രസിഡന്‍റും സംസ്ഥാന സെക്രട്ടറിയുമായ സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടകയായി നിശ്ചയിച്ചിരുന്ന ശോഭ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സ്ഥലത്തത്തെുമ്പോഴേക്കും ഉദ്ഘാടനം കഴിഞ്ഞിരുന്നു. ശോഭയെ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കില്ളെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാറിനെ അനുകൂലിക്കുന്നവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
രാവിലെ 9.30നുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഉദ്ഘാടനം നടത്താനുള്ള തീരുമാനം നടപ്പാക്കിയെന്നാണ് കൃഷ്ണകുമാറിന്‍െറ വിശദീകരണം. എന്നാല്‍, നിശ്ചിത സമയത്തിന് മുമ്പുതന്നെ ഉദ്ഘാടനം നടത്തിയെന്നാണ് ശോഭയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ശോഭാ സുരേന്ദ്രനെ പാലക്കാട്ടെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെന്ന പ്രചാരണം ശരിയല്ളെന്ന് കൃഷ്ണകുമാര്‍ പറയുന്നു. മണ്ഡലം ഭാരവാഹികള്‍ തന്‍െറ പേരാണ് നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. മാര്‍ച്ച് 16നാണ് തീരുമാനം വരികയെന്നും അദ്ദേഹം പറയുന്നു.
അതേസമയം, പാലക്കാട് സീറ്റ് കൃഷ്ണകുമാറിന് നല്‍കിയില്ളെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് അദ്ദേഹത്തോടൊപ്പമുള്ളവരുടെ തീരുമാനം. എന്നാല്‍, ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വെള്ളിയാഴ്ച രാവിലെ ആര്‍.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ച അവര്‍ മുതിര്‍ന്ന നേതാക്കളെയും കണ്ടു. അമൃതാനന്ദമയിയെ സന്ദര്‍ശിക്കാന്‍ ഉച്ചയോടെ പാലക്കാട് നിന്ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.