ആന്‍റി പൈറസി റെയ്ഡ്; എട്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആന്‍റിപൈറസി സെല്ലിന്‍െറ നേതൃത്വത്തില്‍  സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡില്‍ മൂന്ന് അസം സ്വദേശികളടക്കം എട്ടുപേര്‍ അറസ്റ്റില്‍. പുതിയ മലയാളചിത്രങ്ങളുടെ വ്യാജ സീഡികളും കോപ്പി ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു.
നെയ്യാറ്റിന്‍കര പ്ളാപ്പറമ്പില്‍ സ്വദേശി ബാബു, കോട്ടയം ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍, ജാഫര്‍,  തൊടുപുഴ സ്വദേശി പ്രകാശ്, അങ്കമാലി സ്വദേശി സോനു, അസം സ്വദേശികളായ ദില്‍ദാര്‍ ഹുസൈന്‍, മുഞ്ചൂര്‍ ഹുസൈന്‍, ബാബര്‍ ആലം എന്നിവരുമാണ് അറസ്റ്റിലായത്.  അങ്കമാലിയിലെ സിഡി കടയുടമ ജെബിന്‍ ജലാല്‍, പെരുമ്പാവൂരിലെ കടയുടമകളായ  മുഹമ്മദ്, ഷിനാസ് എന്നിവരുടെ പേരില്‍ കോപ്പിറൈറ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ ഒളിവിലാണ്.ആന്‍റിപൈറസി സെല്‍ പൊലീസ്  സൂപ്രണ്ട് പി.ബി. രാജീവ്, ഡിവൈ.എസ്.പി ഇഖ്ബാല്‍, ഇന്‍സ്പെക്ടര്‍ ഡി.കെ. പൃഥ്വിരാജ്, എസ്.ഐമാരായ വിഷ്ണുപ്രസാദ്, സുരേന്ദ്രനാശാരി, സി.പി.ഒമാരായ ഹാത്തിം, രാജേഷ്, ഷാന്‍. എസ്, അജയന്‍, സുബിഷ് എന്നിവരും വിവിധ ജില്ലകളിലെ ലോക്കല്‍ പൊലീസും റെയ്ഡില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.