കൊല്ലം: സര്‍ക്കാറിന്‍െറ വിവിധ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ ഒളിച്ചുവെക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി കുടുങ്ങും. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത് സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണിത്. സേവനങ്ങള്‍ സമയബന്ധിതമായി നല്‍കാത്തവര്‍ക്കു പിഴ അടക്കമുള്ള ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടിവരും. ഫെബ്രുവരി എട്ടിനാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സേവനാവകാശ നിയമത്തിലാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ് ഇറക്കിയത്. ഇതോടെ ഓരോ മാസത്തെയും ഒഴിവുവരുന്ന തസ്തികകള്‍ യഥാസമയം പി.എസ്.എസിക്ക് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഒഴിവുകള്‍ അതത് വകുപ്പുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കാട്ടി വിവിധ ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് എല്‍.ഡി.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ നിവേദനം പരിഗണിച്ചാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സേവാനാവകാശനിയമത്തിന് കീഴിലാക്കിയത്.
സംസ്ഥാനതല നിയമനങ്ങള്‍ക്ക് പ്രതീക്ഷിത ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കാണ്. പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിയമപ്രകാരം സ്ഥലംമാറ്റ നിയമനം, അന്തര്‍ജില്ലാ സ്ഥലംമാറ്റം, ഇന്‍റര്‍ഡിപ്പാര്‍ട്മെന്‍റല്‍ സ്ഥലംമാറ്റം ആശ്രിതനിയമനം, സ്പെഷല്‍ റൂള്‍ പ്രകാരമുള്ള ഇതര നിയമനങ്ങള്‍ എന്നിവക്ക് നിശ്ചിത ശതമാനം ഒഴിവുകള്‍ നീക്കിവെക്കണം.
ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിയമനാധികാരികള്‍ കൃത്യതയും സൂക്ഷ്മതയും പാലിക്കണം. ഒരിക്കല്‍ കമീഷന് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ അത് റദ്ദാക്കാനോ എണ്ണം കുറയ്ക്കാനോ പാടില്ല. ഒഴിവുണ്ടായ തീയതി, നിയമന രീതി നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകമായ തീയതിയായി കണക്കാക്കും.
ഒഴിവ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നീ മാര്‍ഗങ്ങളിലൂടെ ഒഴിവുകള്‍ നികത്തുന്ന രീതി തുടരാന്‍ പാടില്ല എന്നിവ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് നിവേദനം നല്‍കിയത്. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് 2012 നവംബര്‍ ഒന്നിന് സംസ്ഥാനത്ത് നിലവില്‍ വന്ന സേവനാവകാശ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.