കാലിക്കറ്റില്‍ ഗവേഷകര്‍ക്ക് പഞ്ചിങ് തുടരും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ രേഖപ്പെടുത്തുന്നതിന് ബയോമെട്രിക് പഞ്ചിങ് സംവിധാനം തുടരും. പഞ്ചിങ് നിലനിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി പ്രോ-വി.സി ഡോ. പി. മോഹന്‍ തയാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് സിന്‍ഡിക്കേറ്റിന്‍േറതാണ് തീരുമാനം. പഞ്ചിങ് ഒഴിവാക്കണമെന്ന ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് തള്ളി. ഡോ. എം. അബ്ദുസ്സലാം വി.സിയായിരിക്കെയാണ് ഗവേഷകര്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ഥികളുടെ കടുത്ത എതിര്‍പ്പുണ്ടായിട്ടും തീരുമാനം അദ്ദേഹം പിന്‍വലിച്ചില്ല. പഴയ വി.സി ചുമതല ഒഴിഞ്ഞതോടെയാണ് ഇതിനായി സിന്‍ഡിക്കേറ്റ് ഉപസമിതിയുണ്ടാക്കിയത്. സംസ്ഥാനത്ത് മറ്റൊരിടത്തും ഗവേഷകര്‍ക്ക് പഞ്ചിങ്ങില്ളെന്നും അതിനാല്‍ സംവിധാനം ഒഴിവാക്കാമെന്നുമാണ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കാനാണ് പ്രോ-വി.സിയെ ചുമതലപ്പെടുത്തിയത്.
സിന്‍ഡിക്കേറ്റിന്‍െറ മറ്റു തീരുമാനങ്ങള്‍:
സര്‍വകലാശാലയില്‍ നീന്തല്‍ക്കുളം നിര്‍മിക്കുന്നതിന്  5,74,96,179 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ചു. 50 ലക്ഷം ചെലവില്‍ സെനറ്റ് ഹൗസ് നവീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാനായി ആസൂത്രണ പ്രവൃത്തി സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.
പരീക്ഷാഭവനിലെ ടാബുലേഷന്‍ രജിസ്റ്ററുകള്‍ ഡിജിറ്റലൈസ് ചെയ്തതിന് കെല്‍ട്രോണിന് 8.5 ലക്ഷം അനുവദിച്ചു. കവരത്തി കേന്ദ്രത്തിന് പുസ്തകങ്ങള്‍ വാങ്ങുന്നതിന് 3,18,229 രൂപ അനുവദിച്ചു. സര്‍വകലാശാലയിലെ ‘അക്കാദമിയ ഫോര്‍ സോഷ്യല്‍ ജസ്റ്റിസി’നെ അധ്യാപക സംഘടനയായി അംഗീകരിക്കുന്നതിനുള്ള അപേക്ഷ അഡ്വ. പി.എം. നിയാസ് കണ്‍വീനറായ സമിതി പഠിക്കും. മലപ്പുറം ആതവനാട് കാട്ടിലങ്ങാടി മുഹമ്മദലി ശിഹാബ് മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിമന്‍സ് കോളജ് എന്ന പുതിയ എയ്ഡഡ് കോളജിന് അംഗീകാരം നല്‍കുന്നത് മാറ്റിവെച്ചു. തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ ഫിസിക്സില്‍ ഗവേഷണകേന്ദ്രം അനുവദിക്കുന്നത് മാറ്റിവെച്ചു.  പി.ജി കോഴ്സുകളില്ലാത്ത കോളജുകളിലെ അധ്യാപകര്‍ക്കും ഗൈഡ്ഷിപ് നല്‍കുന്ന ഗവേഷണ ഭേദഗതി അംഗീകരിച്ചു. വിരമിച്ച അധ്യാപകര്‍ക്കും ഗെസ്റ്റ് അധ്യാപകര്‍ക്കും ഗൈഡ്ഷിപ്പ് നല്‍കില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.