ലോട്ടറി അച്ചടി സ്വകാര്യ പ്രസിന് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോട്ടറി അച്ചടി സിഡ്കോക്ക് പങ്കാളിത്തമുള്ള സ്വകാര്യ പ്രസിന് നല്‍കിയിട്ടില്ളെന്നും ഇതുസംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.ബി.പി.എസ്, സി-ആപ്റ്റ് എന്നിവിടങ്ങളില്‍ ലോട്ടറി അച്ചടി വൈകുന്നതിനാലാണ് സ്വകാര്യ പ്രസിനെക്കുറിച്ച് ആലോചിച്ചത്. ഇക്കാര്യം പരിശോധിക്കാനായി നികുതി സെക്രട്ടറി അധ്യക്ഷനായ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ കാലതാമസമില്ലാതെ ടിക്കറ്റ് അച്ചടിക്കാമെന്ന് കെ.ബി.പി.എസും സി-ആപ്റ്റും കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ അച്ചടി അവിടത്തെന്നെ നടത്താന്‍ തീരുമാനിച്ചതായും മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഈ ആഴ്ച മുതല്‍ 40 ലക്ഷം ടിക്കറ്റ് കൂടി അധികം അച്ചടിക്കും. ഇതിന്‍െറ അച്ചടി കെ.ബി.പി.എസിന്  നല്‍കും. 60 ലക്ഷം ടിക്കറ്റുകളാണ് ദിവസം അച്ചടിച്ചിരുന്നത്. ഇത് 90 ലക്ഷമാക്കാന്‍ തീരുമാനിച്ചപ്പോഴാണ് സ്വകാര്യ പ്രസിനെക്കുറിച്ച് ചിന്തിച്ചത്. എന്നാല്‍, സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ആഴ്ചയില്‍ 3.9 കോടി ടിക്കറ്റ് അച്ചടിക്കുന്നതില്‍ 3.5 കോടിയും കെ.ബി.പി.എസിലാണ്. 75 ലക്ഷമാണ് സി-ആപ്റ്റില്‍ അച്ചടിക്കുന്നത്. ഇപ്പോള്‍ അവര്‍ കൃത്യമല്ല. കാര്യക്ഷമത തെളിയിച്ചാല്‍ കൂടുതല്‍ ഓര്‍ഡര്‍ നല്‍കും. ലോട്ടറി വില്‍പന സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. 2010 -11 വര്‍ഷം 557.6 കോടിയുടെ വാര്‍ഷിക വില്‍പനയാണ് നടന്നതെങ്കില്‍ നടപ്പുവര്‍ഷം ഫെബ്രുവരി വരെ മാത്രം 5696 കോടിയാണ്. ഇക്കൊല്ലം 6250 കോടിയാണ് ലക്ഷ്യം.
ലോട്ടറി വില്‍പനയില്‍നിന്ന് 1200 കോടിയാണ് കാരുണ്യ പദ്ധതിക്കായി ചെലവഴിക്കുന്നത്. പുതുതായി ആവിഷ്കരിക്കുന്ന സ്ത്രീശക്തി പദ്ധതിക്കും ലോട്ടറിയില്‍നിന്നാണ് പണം കണ്ടത്തെുന്നത്. ലോട്ടറി വിറ്റുവരവ് വര്‍ഷം 10,000 കോടി ആക്കുകയാണ് ലക്ഷ്യം. കൂടുതല്‍ ലോട്ടറി അച്ചടിക്കാനുള്ള ഓര്‍ഡര്‍ കെ.ബി.പി.എസിന് നല്‍കുന്നത്  പാഠപുസ്തക അച്ചടിയെ ബാധിക്കില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.