വ്യക്തിയുടേതല്ല, പാർട്ടിയുടേതാണ് എൽ.ഡി.എഫിന്‍റെ വിജയമെന്ന് കോടിയേരി

തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം വ്യക്തിയുടേതല്ല, പാർട്ടിയുടേതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന ചർച്ചകൾ പാർട്ടിയുടെ മേൽക്കൈ തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1991 ലെ ബി.ജെ.പി--യു.ഡി.എഫ് കൂട്ടുകെട്ട് പുതിയ രൂപത്തിൽ വരികയാണ്. ബി.ജെ.പിക്ക് അക്കൗണ്ടും ഉമ്മൻ ചാണ്ടിക്ക് ഭരണത്തുടർച്ചയുമാണ് ലക്ഷ്യം. ആർ.എസ്.എസ് കേന്ദ്രനേതൃത്വമാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.