എം.എസ്.എഫ് പ്രസിഡന്‍റിനെതിരെ നടപടിയെടുക്കണമെന്ന് സുന്നി നേതാക്കള്‍

മലപ്പുറം: സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്ത എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുന്നി നേതാക്കള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകോപനപരമായ ഒരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്നിരിക്കെ സമൂഹത്തിനിടയിലും സംഘടനാ പ്രവര്‍ത്തകര്‍ക്കിടയിലും അഷ്റഫലി തങ്ങളെ ഇകഴ്ത്തിക്കാണിച്ചത് മാനസികമായി പ്രയാസങ്ങളുണ്ടാക്കിയതായും മുസ്ലിം ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ പരാതിയില്‍ അവര്‍ വ്യക്തമാക്കി. എസ്.വൈ.എസ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്‍റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ ഒപ്പിട്ട പരാതിയാണ് കൈമാറിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.