മുംബൈ: വെള്ളിയിതര ആഭരണങ്ങള്‍ക്ക് എക്സൈസ് തീരുവ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 18 ദിവസം നീണ്ട ജ്വല്ലറിസമരം പിന്‍വലിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല എന്ന കേന്ദ്രസര്‍ക്കാറിന്‍െറ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ (ജി.ജെ.എഫ്), ഇന്ത്യ ബുല്യന്‍ ആന്‍ഡ് ജ്വല്ളേഴ്സ് അസോസിയേഷന്‍ (ഐ.ബി.ബി.ജെ), ജെംസ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ തുടങ്ങിയ ജ്വല്ലറി അസോസിയേഷനുകളുടെ പ്രതിനിധികള്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് സമരം പിന്‍വലിച്ചത്.
തങ്ങളുടെ പരാതികള്‍ സര്‍ക്കാര്‍ പരിഗണനയിലെടുത്തതായും പരിശോധനയുടെ പേരില്‍ ‘ഇന്‍സ്പെക്ടര്‍ രാജ്’ ഉണ്ടാകില്ളെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും ജി.എഫ് ചെയര്‍മാന്‍ ജി.വി. ശ്രീധര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 ദിവസത്തെ സമരം രത്ന ജ്വല്ലറി വ്യാപാരരംഗത്ത് 25,000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. 300ഓളം അസോസിയേഷനുകളുടെ കീഴില്‍ മൂന്നു ലക്ഷത്തോളം ജ്വല്ലറി വ്യാപാരികള്‍ മാര്‍ച്ച് രണ്ടു മുതലാണ് സമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.