കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജിനായി കാത്തിരിപ്പു പട്ടിക തയാറാക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസറും മലപ്പുറം കലക്ടറുമായ ടി. ഭാസ്കരന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍വറുമായി ബന്ധപ്പെടുത്തിയാണ് നറുക്കെടുപ്പ് നടന്നത്. നാലാം വര്‍ഷ അപേക്ഷകരായ 9,787 പേരില്‍ നിന്നാണ് 500 പേരുടെ പട്ടിക തയാറാക്കിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അവസരം കിട്ടിയവര്‍ യാത്ര റദ്ദാക്കാന്‍ സാധ്യതയുണ്ട്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ 500ഓളം സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിക്കാറുണ്ട്. ഈ സീറ്റുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് 500 പേരുടെ പട്ടിക നേരത്തെ തയാറാക്കി വെക്കുന്നത്. സംവരണ വിഭാഗക്കാരായ 70 വയസ്സിന് മുകളിലുള്ളവര്‍ക്കും മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കുമായി കേരളത്തിന് പ്രത്യേക ക്വോട്ടയോടെ 9,943 സീറ്റുകള്‍ അനുവദിച്ചിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, സി.പി. മുഹമ്മദ്, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, അസി. സെക്രട്ടറി ഇ.സി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.