സംസ്ഥാനത്ത് ഇടതു തരംഗമെന്ന് വി.എസ്

പാലക്കാട്: സംസ്ഥാനത്ത് ഇത്തവണ ഇടതു തരംഗമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. യു.ഡി.എഫ് സർക്കാർ അമ്പേ പരാജയമാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. സി.പി.എം മലമ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിന് എത്തിയതായിരുന്നു വി.എസ്.

അന്തിമ പട്ടിക വരുന്നതോടെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും അവസാനിക്കും. ആക്ഷേപങ്ങളും പരാതികളും സാധാരണ കാര്യമാണ്. പാറ്റൂർ, സോളാർ കോഴകളുടെ അകമ്പടിയിലാണ് ഉമ്മൻചാണ്ടി സർക്കാറിൻെറ ഭരണം. കെ.പി.സി.സി പ്രസിഡൻറുപോലും അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചുവെന്നും വി.എസ് ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.