തിരുവനന്തപുരം: യു ഡി എഫിൽ നിന്ന് ഇടക്കാലത്ത് എൽ.ഡി.എഫിൽ എത്തിയ ആർ .ബാലകൃഷ്ണ പിള്ളക്കും പി.സി ജോർജിനും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല. കൊട്ടാരക്കരയിൽ മത്സരിക്കണമെന്ന പിള്ളയുടെ ആവശ്യം സി പി എം തള്ളി. പൂഞ്ഞാർ സിറ്റിങ് സീറ്റിൽ ഇടതു സ്ഥാനാർഥിയായി മത്സരിക്കാനുള്ള പി സി ജോർജിെൻറ ആഗ്രഹവും നടപ്പാകാൻ ഇടയില്ല.
പിള്ളയെ ഇടതു സ്ഥാനാർഥി ആക്കേണ്ടെന്നു പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു. അതിൽ മാറ്റം വരുത്തില്ല. അതേ സമയം കെ ബി ഗണേഷ് കുമാറിന് പത്തനാപുരത്ത് പിന്തുണ നൽകും. ജോർജിനെ മത്സരിപ്പിക്കുന്നതിനോട് പാർട്ടി പ്രാദേശിക ഘടകത്തിനു കടുത്ത എതിർപ്പാണ് . അടുത്ത കാലം വരെ സി പി എമ്മിെൻറയും പിണറായി വിജയെൻറയും കടുത്ത എതിരാളിയായിരുന്ന ജോർജിനു വേണ്ടി വോട്ടു പിടിക്കാൻ പറ്റില്ലെന്ന ഉറച്ച നിലപാടിലാണ് അവർ.
സി പി എമ്മിെൻറ തലപ്പത്തും ജോർജിനോട് അതൃപ്തിയുള്ള നിരവധി പേരുണ്ട്. ഇടതു മുന്നണിയുടെ അന്തസിനു ചേർന്ന ആളല്ല ജോർജെന്ന് അവർ പാർട്ടി കമ്മിറ്റിയിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര എം എൽ എ ആയിരുന്ന ശെൽവരാജനെ കൂറ് മാറ്റി സി.പി .എമ്മിന് വലിയ തോതിൽ ആഘാതം ഏൽപിച്ച ആളായാണ് ജോർജ് വിശേഷിപ്പിക്കപ്പെടുന്നത്. യു.ഡി.എഫിൽ ആയിരിക്കുമ്പോൾ ഏറ്റവും മര്യാദ കെട്ട നിലയിൽ പ്രവർത്തിച്ച ആളെന്ന ഖ്യാതിയും ജോർജിനുണ്ട് .
ജോർജിനെ മത്സരിപ്പിക്കുന്നതിനോട് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറക്കലിെൻറ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പുണ്ട് . ബിഷപ്പിനെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണം ജോർജിന് എതിരെയുണ്ട്. അതു പരിഹരിക്കാൻ ജോർജിന് കഴിഞ്ഞിട്ടില്ല. പൂഞ്ഞാർ സീറ്റ് കേരളാ കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിന് കൊടുക്കുന്ന കാര്യം സി പി എമ്മിെൻറ പരിഗണനയിലാണ്. അതേസമയം, സി.പി.എം കനിയുമെന്നും തനിക്കു പൂഞ്ഞാർ സീറ്റ് കിട്ടുമെന്നുമുള്ള പ്രതീക്ഷ അവസാന നിമിഷവും ജോർജ് വെച്ചു പുലർത്തുന്നുണ്ട്. അവസരം മുതലാക്കി ജോർജിനെ ബി.ജെ. പി പക്ഷത്തേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.