രാജകുമാരി: കര്‍ഷകന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. പൂപ്പാറ, വട്ടത്തൊട്ടിയില്‍ വിജയനാണ് (64) വീട്ടുമുറ്റത്ത് സ്വയം ഒരുക്കിയ ചിതയില്‍ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. രണ്ടു മാസമായി ഇയാള്‍ വിറക് ശേഖരിച്ച് വീടിനു മുറ്റത്ത് പാറയോട് ചേര്‍ന്ന് മൂലയില്‍ കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. വീട്ടുകാരും സമീപത്തുള്ളവരും ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും മഴക്കാലത്തിനു മുമ്പ് വിറക് ശേഖരിക്കുകയാണെന്നാണ് പറഞ്ഞത്.
വെള്ളിയാഴ്ച സമീപത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലത്തെിയശേഷം ഭാര്യയെയും മകനെയും മകന്‍െറ കുടുംബത്തെയും നിര്‍ബന്ധിച്ച് ബന്ധുവീട്ടിലേക്ക് അയച്ചശേഷമാണ് വീട്ടുമുറ്റത്ത് ചിതയൊരുക്കി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാവിലെ സമീപവാസി വിജയന്‍െറ വീട്ടുമുറ്റത്ത് അസ്വാഭാവികമായി കനലും മനുഷ്യന്‍െറ അസ്ഥിക്കഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാരത്തെി പരിശോധന നടത്തിയപ്പോള്‍ ഇതിനു സമീപത്തുനിന്ന് പെട്രോളും മണ്ണെണ്ണയും പൂജാദ്രവ്യങ്ങളും കണ്ടത്തെി. ഇവര്‍ അറിയിച്ചതിനത്തെുടര്‍ന്ന് പൊലീസത്തെി വീട്ടിനകം പരിശോധിച്ചപ്പോള്‍ മൂന്ന് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്‍െറ ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ളെന്നും മോക്ഷം തേടിയുള്ള തന്‍െറ യാത്രയാണിതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പിനൊപ്പം ശബരിമല അയ്യപ്പനെയും ശ്രീനാരായണഗുരുവിനെയും പ്രകീര്‍ത്തിക്കുന്ന രണ്ടു കീര്‍ത്തനവും എഴുതിയിട്ടുണ്ട്. കഴിഞ്ഞ മാസം 15ന് തയാറാക്കിയ കത്തില്‍ താന്‍ ചിതയൊരുക്കിയ രീതിയും പൂജാദികര്‍മങ്ങള്‍ സ്വയം നടത്തുമെന്നും വിവരിക്കുന്നു. മൃതദേഹം പൂര്‍ണമായും കത്തിച്ചാരമായിരുന്നു. ചിത ഒരുക്കും മുമ്പ് വിജയന്‍ സ്വന്തം ശരീരം വിറകുമായി ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നതായി സംശയമുണ്ട്. ആരെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതൊഴിവാക്കാന്‍ വീട്ടിലെ കുടിവെള്ള സംഭരണിയില്‍നിന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിക്കളയുകയും സമീപത്തെ കുടിവെള്ള ഹോസുകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുമെന്ന് ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു.
മൂന്നു മാസമായി ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിജയന്‍ തന്‍െറ മരണം ദൈവനിയോഗമാണെന്നും എഴുതിയിട്ടുണ്ട്. വിജയന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശാന്തന്‍പാറ പൊലീസ് കേസെടുത്തു. ശ്യാമളയാണ് വിജയന്‍െറ ഭാര്യ. മക്കള്‍: രാജേഷ്, രതീഷ്, ബിന്ദു. മരുമക്കള്‍. ദീപ, വിജയകുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.