മലപ്പുറം: 2016ലെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട, റിസര്‍വ് എ വിഭാഗത്തില്‍പെട്ടവരും (70 വയസ്സിന് മുകളില്‍), അഞ്ചാം വര്‍ഷക്കാരും ഒന്നാംഗഡു പണമടക്കേണ്ട അവസാന തീയതിയും മറ്റ് വിവരങ്ങളും ബന്ധപ്പെട്ട ട്രെയിനര്‍മാര്‍ ഓരോ കവര്‍ ഹെഡിനെയും ഫോണ്‍ മുഖേന അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ഒരാള്‍ക്ക് 81,000 രൂപയാണ് ഒന്നാംഘട്ടത്തില്‍ അടക്കേണ്ടത്. പണമടക്കാനുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ കമ്പ്യൂട്ടറില്‍ ലഭ്യമായതിനുശേഷം മാത്രമേ പണമടവ് സാധ്യമാകൂ. ഇക്കാര്യങ്ങള്‍ പത്രങ്ങള്‍ മുഖേന എല്ലാവരേയും അറിയിക്കും. പണമടച്ച രശീതിയുടെ ഒറിജിനല്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കണം. നിശ്ചിത ഫോറത്തിലുള്ള മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഓരോ അപേക്ഷകനും നിര്‍ബന്ധമായും ഹാജരാക്കണം.
ഫോറത്തിന്‍െറ മാതൃക, ഗൈഡ് ലൈന്‍സിന്‍െറ 21ാം പേജില്‍ കൊടുത്തിട്ടുണ്ട്. കൂടാതെ കേരളാ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ (www.keralahajcommittee.org) നിന്നും ട്രെയിനര്‍മാരില്‍നിന്നും ഫോറത്തിന്‍െറ മാതൃക ലഭിക്കും. ഇത് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കേണ്ട തീയതിയും ട്രെയിനര്‍മാര്‍ അറിയിക്കും. മാര്‍ച്ച് 30നകം മുഴുവന്‍ ഹാജിമാരേയും ട്രെയിനര്‍മാര്‍ ബന്ധപ്പെടും. ട്രെയിനര്‍മാര്‍ ബന്ധപ്പെടാത്ത ഏതെങ്കിലും ഹാജിമാരുണ്ടെങ്കില്‍ 30ന് ശേഷം ജില്ലാ ട്രെയിനറുമായോ, ഹജ്ജ് കമ്മിറ്റി ഓഫിസുമായോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.