കോഴിക്കോട്: പെരുമ്പാവൂരിൽ ക്രൂരബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സഹോദരിക്ക് എറണാകുളം ജില്ലയിൽ ജോലി നൽകാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇവർക്ക് വീട് വെച്ച് നൽകാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി. തീരുമാനങ്ങൾ അടിയന്തരമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇവ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാവിലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ജിഷയുടെ മാതാവിനെ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. അന്വേഷണം ഫലപ്രദമാണെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.