ന്യൂഡൽഹി: പെരുമ്പാവൂരില്‍ ക്രൂര ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ മാതാവിനെ പ്രധാനമന്ത്രി സന്ദർശിച്ചേക്കും. ഈ മാസം 11ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തുമ്പോഴായിരിക്കും നരേന്ദ്ര മോദിയുടെ സന്ദർശനമെന്ന് റിപ്പോർട്ട്.
അതിനിടെ, കേന്ദ്ര വനിതാ കമീഷന്‍ അംഗം രേഖ ശര്‍മയും സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടിയും ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദർശിച്ചു. പെരുമ്പാവൂർ ആശുപത്രിയിലെത്തിയ ഇരുവരും ഡോക്ടർമാരോട് വിവരങ്ങൾ ആരാഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണമോയെന്ന് പിന്നീട് പറയാമെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ് ലോട്ട് രാജേശ്വരിയെ ഇന്ന് സന്ദർശിക്കും. ജിഷയുടെ കൊലപാതകത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.