ജിഷ വധം: അന്വേഷണ സംഘം വിപുലീകരിച്ചു; പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയെ ഒഴിവാക്കി

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥി ജിഷ കൊലപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ മാറ്റം. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി അനില്‍കുമാറിനെ ഒഴിവാക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.ബി. ജിജിമോനെ സംഘത്തില്‍ ഉള്‍പ്പെടുത്തി. ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈ.എസ്.പി, അഞ്ച് സി.ഐ, ഏഴ് എസ്.ഐ എന്നിവരടങ്ങുന്ന 28 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. എറണാകുളം റേഞ്ച് ഐ.ജി മഹിപാല്‍ യാദവിനാണ് അന്വേഷണച്ചുമതല. ഇന്‍റലിജന്‍സ് ഡിവൈ.എസ്.പി ബിജോ അലക്സാണ്ടര്‍, കോഴിക്കോട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സദാനന്ദന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.