ജിഷ കൊലപാതക കേസ്: രണ്ട് നിര്‍മാണ തൊഴിലാളികള്‍ കസ്റ്റഡിയിൽ

പെരുമ്പാവൂർ: ജിഷ കൊലപാതക കേസുമായി ബന്ധപ്പെട്ട് രണ്ട് നിര്‍മാണ തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയില്‍. ഇവരിലൊരാള്‍ കൊല്ലപ്പെട്ട ജിഷയുടെ വീട് നിർമാണത്തിനായി എത്തിയ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ്.

കൊലപാതകം നടന്ന വീടിന് പുറത്തു നിന്ന് രക്തക്കറ പുരണ്ടതും നിര്‍മാണ തൊഴിലാളികള്‍ ധരിക്കാറുള്ളതുമായ ചെരുപ്പുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നിര്‍മാണ തൊഴിലാളികള്‍ക്ക് കൊലപാതകത്തിൽ പങ്കുണ്ടാകാം എന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

വീട് നിർമാണത്തിന് വന്ന തൊഴിലാളി ഫെബ്രുവരിയിൽ ജിഷയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവർക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ബുധനാഴ്ച രാത്രി ഇരുവരെയും ജിഷയുടെ അമ്മയുടെ മുന്നിലെത്തിച്ച് തെളിവെടുത്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.