കോട്ടയം: ദാഹിക്കുന്നവന് വെള്ളമത്തെിക്കാന്‍ നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിക്ക് കോട്ടയത്ത് തുടക്കമായി. കലക്ടറേറ്റിന് സമീപം സി.എം.എസ് പള്ളിക്ക് എതിര്‍വശത്തെ വി.കെ. ശ്രീധരന്‍ നായര്‍ പെട്രോള്‍ പമ്പിലെ തണല്‍മരത്തിന് ചുവട്ടിലാണ് വാട്ടര്‍ടാങ്കും ശുദ്ധീകരിച്ച വെള്ളം ലഭിക്കുന്ന പൈപ്പും സ്ഥാപിച്ചത്. വെള്ളം കുടിച്ചും കുടിപ്പിച്ചും നടന്‍ മമ്മൂട്ടിയുടെ ഉദ്ഘാടനവും വേറിട്ടതായി.
ജില്ലാ ആശുപത്രിയില്‍ എത്തിയ വഴിയാത്രക്കാരന്‍ ഭിന്നശേഷിയുള്ള കുമരകം മാഞ്ചിറ എം.ആര്‍. രാജേഷിന് വെള്ളം നല്‍കിയാണ് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. മമ്മൂട്ടിയുടെ കൈയില്‍നിന്ന് വെള്ളം വാങ്ങി കുടിച്ചതിന്‍െറയും ജീവിതത്തിലാദ്യമായി നേരിട്ട് കണ്ടതിന്‍െറയും സന്തോഷം രാജേഷ് മറച്ചുവെച്ചില്ല. നഗരത്തിലത്തെുന്നവര്‍ക്കെല്ലാം ദാഹമകറ്റാന്‍ പദ്ധതി ഉപകരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. നഗരവാസികള്‍ക്ക് യഥേഷ്ടം വെള്ളമെടുക്കാവുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷനലിന്‍െറ മേല്‍നോട്ടത്തിലാണ് ജീവകാരുണ്യപദ്ധതി നടപ്പാക്കുന്നത്.
നഗരഹൃദയത്തിലെ പമ്പിലെ സ്ഥലം സൗജന്യമായി വിട്ടുനല്‍കി മമ്മൂട്ടിയുടെ ആശയം നടപ്പാക്കാന്‍ പമ്പ് ഉടമകളായ നോബി ഫിലിപ്പും റോബിയും മുന്നോട്ടു വരികയായിരുന്നു. 50,000ത്തോളം രൂപ ചെലവഴിച്ചാണ് അക്ഷരനഗരിയില്‍ സൗജന്യ കുടിവെള്ള വിതരണം സജ്ജമാക്കിയത്. ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്, ജോര്‍ജ് സെബാസ്റ്റ്യന്‍, എ.ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.