പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക അടിസ്ഥാനത്തില്‍ അയല്‍വീടുകളില്‍ പൊലീസ് തിങ്കളാഴ്ച അന്വേഷണം നടത്തി. ജിഷയുടെ വീട് നില്‍ക്കുന്ന ഇരിങ്ങോള്‍ വട്ടോളിപ്പടിയിലെ അയല്‍വീടുകളിലെ പുരുഷന്മാരുടെ വിരലടയാളവും പരിശോധിച്ചു. ടി.പി വധക്കേസ് അന്വേഷിച്ച കണ്ണൂരിലെ ഇന്‍റലിജന്‍സ് ഡിവൈ.എസ്.പി സദാനന്ദന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. സമീപത്തെ പല വീട്ടുകാരെയും ചോദ്യം ചെയ്തു. ഫോറന്‍സിക് വിദഗ്ധ സൂസന്‍ ആന്‍റണി അയല്‍ വീടുകളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. ആദ്യമായാണ് കൊലപാതക കേസ് അന്വേഷണത്തില്‍ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നത്. തിങ്കളാഴ്ച സഹോദരി ദീപയെ വീണ്ടും ചോദ്യം ചെയ്തു. ദീപയുടെ മൊഴിയും മൊബൈല്‍ കോള്‍ ലിസ്റ്റും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദീപ പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ ജിഷ നൃത്തം പഠിപ്പിച്ച യുവാവിനെ ചോദ്യം ചെയ്തുവരുകയാണ്. രണ്ടാം തവണയാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്.
കൂടാതെ വീട് പണിക്കത്തെിയ ഇതരസംസ്ഥാന തൊഴിലാളിയെയും തിങ്കളാഴ്ച രാത്രി കുറുപ്പംപടി സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. ജിഷയുടെ ശരീരത്തില്‍ നിന്നെടുത്ത സ്രവങ്ങളുടെയും നഖത്തിലെ മാംസാംശം, ഉമിനീര്‍, പ്രതിയുടെ മുടി തുടങ്ങിയവയുടെയും ഫോറന്‍സിക് റിപ്പോര്‍ട്ട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ലഭിക്കും.
അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ തിങ്കളാഴ്ചയും റെയ്ഡ് നടന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്തയാളില്‍നിന്നും ദേഹമാസകലം മുറിവും നെഞ്ചില്‍ കടിച്ച പാടുകളുമായി നാട്ടുകാര്‍ പിടികൂടിയ അന്യസംസ്ഥാന തൊഴിലാളിയില്‍നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.