കോഴിക്കോട്: ബംഗ്ളാദേശില്‍ ശൈഖ് ഹസീന വാജിദിന്‍െറ നേതൃത്വത്തിലുള്ള ഭരണകൂടം പൗരന്മാര്‍ക്കെതിരെ തുടരുന്ന ഭീകരപ്രവര്‍ത്തനത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രതിഷേധിച്ചു. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളെ അവഗണിച്ചാണ് ബംഗ്ളാദേശ് സര്‍ക്കാറും നീതിന്യായ വിഭാഗവും എതിര്‍ശബ്ദമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുന്നത്. അവസാന ഉദാഹരണമാണ് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ. യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യുന്ന ട്രൈബ്യൂണലില്‍ അന്താരാഷ്ട്ര പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല. അയല്‍രാജ്യമെന്ന നിലക്ക് ജനാധിപത്യം പുന$സ്ഥാപിക്കാന്‍ ഇന്ത്യ ബംഗ്ളാദേശിനോട് ആവശ്യപ്പെടണമെന്നും ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.