മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതില്‍ യു.ഡി.എഫിന് വീഴ്ചകള്‍ സംഭവിച്ചതായി മുസ്ലിം ലീഗ് വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും മറ്റും ഇടതുപക്ഷം ആയുധമാക്കി. ഇതിനെ പ്രതിരോധിക്കുന്നതിലും യു.ഡി.എഫ് സര്‍ക്കാറിന്‍െറ വികസന അജണ്ട ചര്‍ച്ച ചെയ്യുന്നതിലും വീഴ്ച സംഭവിച്ചു. അതേസമയം, മലപ്പുറം ജില്ലയിലെ ചില മണ്ഡലങ്ങളില്‍ ഇടതുപക്ഷം രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമായി പുത്തന്‍ പണക്കാരെ സ്ഥാനാര്‍ഥികളാക്കി അട്ടിമറി നടത്തിയതായും ലീഗ് നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് ഗള്‍ഫില്‍നിന്നത്തെിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍വഹാബ് എം.പി, കെ.എന്‍.എ. ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്ത നേതൃയോഗം ചേര്‍ന്നത്.
ലീഗ് വിജയിച്ച മണ്ഡലങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ലീഗിന് നല്ല വിജയം ഉണ്ടായതായി ഹൈദരലി ശിഹാബ് തങ്ങള്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. യു.ഡി.എഫിന് പൊതുവെയുണ്ടായ പരാജയം മുന്നണി ഉടന്‍ ചര്‍ച്ചചെയ്യുമെന്നും കൂടിയാലോചനയിലൂടെ വീഴ്ചകള്‍ പരിശോധിക്കുമെന്നും തിരുത്തുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.