ജിഷ വധക്കേസ്: സര്‍ക്കാര്‍ മാറിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ പൊലീസ്

കൊച്ചി: സര്‍ക്കാര്‍ മാറിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ ജിഷ വധക്കേസ് അന്വേഷണ സംഘം. അന്വേഷണം ലക്ഷ്യത്തോടടുക്കുകയാണെന്നും ശരിയായ ദിശയിലാണെന്നും വരുത്താനാണ് ശ്രമം. പുതിയ മന്ത്രിസഭ അധികാരത്തിലേറിയാല്‍ ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ കേസിന്‍െറ കാര്യം ആരായുമെന്നതാണ് പൊലീസിന് തലവേദനയാകുന്നത്. വി.എസ്. അച്യുതാനന്ദനും നിയുക്ത മന്ത്രിസഭയിലെ വനിതാ അംഗങ്ങളും ജിഷ കേസിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്.

തുടക്കത്തില്‍  അന്വേഷണം ഇഴഞ്ഞതിനുപിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. ജിഷ കൊല്ലപ്പെട്ട് നാലുദിവസത്തിന് ശേഷമാണ് പൊലീസ് ഉണര്‍ന്നത്. അതുവരെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയെ മാറ്റാനും അന്വേഷണസംഘം വിപുലപ്പെടുത്താനും പൊലീസ് തയാറായത് പ്രതിഷേധം ശക്തമായപ്പോള്‍ മാത്രമാണ്. പുതിയ സംഘം വന്നശേഷമാണ് അന്വേഷണം മുന്നോട്ടുപോയത്. അപ്പോഴേക്കും പ്രതി കാണാമറയത്തായി. അന്നുതുടങ്ങിയ  ഇരുട്ടില്‍തപ്പല്‍ ഇപ്പോഴും തുടരുകയാണ്. പ്രതിയുടെ ഡി.എന്‍.എ കണ്ടത്തെിയതാണ് പൊലീസിന്‍െറ ഏക പിടിവള്ളി.  എന്നാല്‍, ഇതേ ഡി.എന്‍.എയുള്ള ആരെയും കണ്ടത്തൊനായില്ല.

ജിഷയുടെ അമ്മ രാജേശ്വരിയെ മന$ശാസ്ത്രജ്ഞന്‍െറ സാന്നിധ്യത്തില്‍ പൊലീസ് തിങ്കളാഴ്ച ചോദ്യംചെയ്തു. ജിഷയുടെ സഹപാഠികളായിരുന്ന മൂന്ന് നിയമവിദ്യാര്‍ഥികളെ ഡി.എന്‍.എ പരിശോധനക്ക്  വിധേയമാക്കാനും തീരുമാനിച്ചു. ഇവരുടെ പേര് ജിഷയുടെ ഡയറിയില്‍ കണ്ടത്തെിയതിനത്തെുടര്‍ന്നാണിത്.
അതിനിടെ, ജിഷയുടെ വീടിനുസമീപം ഒരാള്‍ ആത്മഹത്യ ചെയ്തത് സംശയങ്ങള്‍ക്ക് ഇടനല്‍കി. മരണം നടന്ന് അധികമാകും മുമ്പ് ഇയാളുടെ രക്തം ശേഖരിച്ച് ഡി.എന്‍.എ പരിശോധനക്ക് അയച്ചെങ്കിലും പ്രതിയുടേതുമായി സാമ്യമുണ്ടായില്ല. ജിഷയുടെ ജനനേന്ദ്രിയത്തിലെ സ്രവം പരിശോധിച്ചതിന്‍െറ ഫലം പൊലീസിന് കൈമാറിയെന്ന് തിരുവനന്തപുരം റീജനല്‍ കെമിക്കല്‍ ലാബ് ജോന്‍റ് കെമിക്കല്‍ എക്സാമിനര്‍ പറഞ്ഞു. എന്നാല്‍, ഫലം കിട്ടിയിട്ടില്ളെന്നും കോടതി വഴിയെ പൊലീസിന് ലഭിക്കൂവെന്നും എ.ഡി.ജി.പി വ്യക്തമാക്കി.

അന്വേഷണത്തിന് ഫ്ളോട്ടിങ് കാര്‍ഡ് രക്തപരിശോധനയും

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഡി.എന്‍.എ പരിശോധനക്ക് ഇതുവരെ  സ്വീകരിക്കാത്ത മാര്‍ഗവും പൊലീസ് തേടി. ഫ്ളോട്ടിങ് കാര്‍ഡ് രക്തപരിശോധന രീതിയാണത്.   അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ഉള്‍പ്പെടെ രാജ്യാന്തര തലത്തില്‍ സ്വീകരിക്കുന്നത്  ഈ രീതിയാണ്. വന്‍ പണച്ചെലവുണ്ട് ഇതിന്. പഞ്ചസാരയുടെ അളവ് പരിശോധിക്കാന്‍ സ്ട്രിപ്പില്‍ ഒരു തുള്ളി രക്തം എടുക്കുന്നതുപോലെയാണ് ഫ്ളോട്ടിങ്  കാര്‍ഡിലും എടുക്കുക. ഒരു തുള്ളി രക്തം മതി. അത് കാര്‍ഡില്‍ ആഴത്തില്‍ പതിയും. നാലുമണിക്കൂറിനുള്ളില്‍ ഡി.എന്‍.എ കണ്ടത്തൊമെന്ന് തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി അധികൃതര്‍ പറഞ്ഞു.

ശരാശരി റിസ്റ്റ്വാച്ചിന്‍െറ ഡയല്‍ വലുപ്പത്തിലുള്ള കാര്‍ഡ് നാലാക്കി വിഭജിച്ചാണ് രക്തം എടുക്കുന്നത്. പരിശോധന വേഗത്തിലാക്കാന്‍ ഈ രീതി സഹായിക്കും.
ഒരു സൂചിയും ഫ്ളോട്ടിങ് കാര്‍ഡുമുണ്ടെങ്കില്‍ ആര്‍ക്കും രക്തമെടുക്കാം. ഡി.എന്‍.എ പരിശോധനക്ക് ഉമിനീരിനെക്കാള്‍ എളുപ്പം രക്തമാണെന്നറിയിച്ചപ്പോള്‍ അഞ്ച് മില്ലിലിറ്റര്‍ വീതം രക്തമാണ് പ്രത്യേക ബോട്ടിലുകളിലായി പൊലീസ് എത്തിച്ചുകൊണ്ടിരുന്നത്.  ഇതിനായി സംശയമുള്ളവരെ ലാബുകളില്‍ എത്തിച്ച് രക്തം എടുക്കുകയായിരുന്നു. ഇത് ഒട്ടേറെ പ്രയാസമുണ്ടാക്കി. ഇതുകൂടി കണക്കിലെടുത്താണ് ഫ്ളോട്ടിങ് കാര്‍ഡ് ഉപയോഗിക്കാന്‍ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി നിര്‍ദേശിച്ചത്. 12 കാര്‍ഡ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.