പൊന്നാനി: കൊളോണിയല്‍ ഭരണസംവിധാനത്തില്‍ നിലനിന്നിരുന്ന ചില സമ്പ്രദായങ്ങള്‍ പരിഷ്കരിക്കുന്ന കാര്യം ചര്‍ച്ചക്ക് വിധേയമാക്കാമെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ മുഴുവന്‍ സഭാംഗങ്ങളും സ്പീക്കറെ ‘സര്‍’ എന്നാണ് സംബോധന ചെയ്യുന്നത്.
സഭാനാഥനോട് കാര്യങ്ങള്‍ പറയാന്‍ ഇത് സഹായകരമാണെങ്കിലും സ്പീക്കറായ വ്യക്തിയേക്കാള്‍ എത്രയോ മുതിര്‍ന്നവരും പാരമ്പര്യമുള്ളവരും എല്ലാം ‘സര്‍’ എന്ന് വിളിക്കുമ്പോഴുള്ള അനൗചിത്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൈകോടതി ഉള്‍പ്പെടെയുള്ള നീതിന്യായ സംവിധാനങ്ങളില്‍ ന്യായാധിപന്മാരെ ‘ലോഡ്’ എന്ന് സംബോധന ചെയ്യുന്നതും കൊളോണിയല്‍ ഭരണ സംവിധാനത്തിന്‍െറ തുടര്‍ച്ചയാണ്.
ജനാധിപത്യ സമൂഹത്തില്‍ ഇത്തരം വിഷയങ്ങളിലെല്ലാം തുറന്ന ചര്‍ച്ച നടക്കണമെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്നുമാണ് തന്‍െറ നിലപാടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.