തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷ വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എറണാകുളം റൂറല്‍ എസ്.പി യതീഷ്ചന്ദ്ര അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇവരുടെ സ്ഥലംമാറ്റത്തെ എതിര്‍ത്ത സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ നടപടി തള്ളിയായിരുന്നു സര്‍ക്കാര്‍ തീരുമാനം. യതീഷ്ചന്ദ്രക്കുപകരം ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജനെ എറണാകുളം റൂറല്‍ എസ്.പിയായി നിയമിച്ചു. കൊലപാതകം നടന്നിട്ടും സ്ഥലത്തുപോകാതെയും തെളിവു ശേഖരിക്കാതെയും മൃതദേഹം സംസ്കരിക്കുകയും അന്വേഷണം അട്ടിമറിക്കുകയും ചെയ്ത പെരുമ്പാവൂര്‍ ഡിവൈ.എസ്.പി അനില്‍കുമാര്‍, സി.ഐ കെ.എന്‍. രാജേഷ് എന്നിവരെയും സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പാണ് എസ്.പിയെ സ്ഥലംമാറ്റിയത്.
അതേസമയം, ജിഷ വധക്കേസിന്‍െറ അന്വേഷണച്ചുമതല എ.ഡി.ജി.പി ഡോ. ബി. സന്ധ്യ ഏറ്റെടുത്തതിനുപിന്നാലെ അന്വേഷണ സംഘത്തെ പുന$സംഘടിപ്പിച്ചു. നിലവിലുള്ള സംഘത്തെ പൂര്‍ണമായി മാറ്റിയാണ് പുതിയ സംഘം രൂപവത്കരിച്ചത്. കൊല്ലം റൂറല്‍ എസ്.പി അജിതാബീഗം, എസ്.പി പി.എന്‍. ഉണ്ണിരാജ, എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ. മധു, ഡിവൈ.എസ്.പിമാരായ സോജന്‍, സുദര്‍ശനന്‍, ശശിധരന്‍, സി.ഐ ബൈജു പൗലോസ് തുടങ്ങിയവരടങ്ങുന്ന സംഘമാകും ഇനി കേസ് അന്വേഷിക്കുക. മുന്‍ ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാറിന്‍െറ നേതൃത്വത്തില്‍ ഡിവൈ.എസ്.പി ജിജിമോനും സംഘവുമാണ് ആദ്യം അന്വേഷിച്ചിരുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ അന്വേഷണച്ചുമതല പത്മകുമാറില്‍നിന്ന് മാറ്റി ബി. സന്ധ്യക്ക് കൈമാറിയിരുന്നു. ഇതിനത്തെുടര്‍ന്നാണ് പുതിയ അന്വേഷണസംഘം രൂപവത്കരിച്ചത്. പുതിയ സംഘം വെള്ളിയാഴ്ച യോഗം ചേര്‍ന്ന് അന്വേഷണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ജിഷയുടെ ഘാതകരെ കണ്ടത്തൊന്‍ സമയമെടുക്കും -എ.ഡി.ജി.പി സന്ധ്യ
കൊച്ചി: ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം തീരാന്‍ സമയമെടുക്കുമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ. അന്വേഷണനേതൃത്വം ഏറ്റെടുത്ത സന്ധ്യ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ടീം അംഗങ്ങളുമായും ചര്‍ച്ചനടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു. ക്ഷമയാണ് ആവശ്യമെന്നും പഴയ അന്വേഷണ സംഘത്തെക്കുറിച്ച് പ്രതികരിക്കാനില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആലുവയില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ച എ.ഡി.ജി.പി, തന്‍െറ സംഘാംഗങ്ങളുമായി പെരുമ്പാവൂരിലത്തെി ജിഷയുടെ വീട് സന്ദര്‍ശിച്ചു. വീടും പരിസരവും വിശദമായി പരിശോധിച്ച സംഘം അയല്‍ക്കാരുടെ വീട്ടിലുമത്തെി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.